HOME
DETAILS

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം പൊലിസും ആഭ്യന്തര സെക്രട്ടറിയും തമ്മില്‍ വീണ്ടും തര്‍ക്കം

  
backup
January 21 2017 | 05:01 AM

%e0%b4%aa%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f-11

തിരുവനന്തപുരം: കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടക്കേസില്‍ പൊലിസും ആഭ്യന്തര സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. വെടിക്കെട്ടപകടത്തില്‍ 111 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പൊലിസിന്റെ വീഴ്ച സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തു നല്‍കി. മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നളിനി നെറ്റോ കത്തുനല്‍കിയിട്ടുള്ളത്.
അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും നളിനി നെറ്റോ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊലിസിന് സംഭവിച്ച ഒന്‍പത് പിഴവുകള്‍ അക്കമിട്ടു നിരത്തിയാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്ത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് വെട്ടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും പൊലിസ് ഒത്താശ നല്‍കിയത് എന്തിനെന്ന് കത്തില്‍ ചോദിക്കുന്നു.
വെടിക്കെട്ട് തടയാന്‍ പൊലിസ് ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. പുറ്റിങ്ങല്‍ അപകടം പ്രകൃതി ദുരന്തമല്ല. മനുഷ്യരുടെ ഭാഗത്തുണ്ടായ പിഴവാണ്. ജില്ലാ ഭരണകൂടം വിലക്കിയ വെടിക്കെട്ടിന് പൊലിസ് എങ്ങനെ അനുമതി നല്‍കി, ആരാണ് പൊലിസിന് ഈ നിര്‍ദേശം നല്‍കിയത്, പൊലിസിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ആര് ഇടപെട്ടു തുടങ്ങിയ സംശയങ്ങളില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് നളിനി നെറ്റോ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് നിയോഗിച്ചിട്ടുള്ള സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ഇക്കാര്യത്തില്‍ ഉപദേശം വാങ്ങിയശേഷം സമഗ്രമായ അന്വേഷണം വേണമെന്ന് നളിനി നെറ്റോ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഒരാഴ്ച മുന്‍പാണ് കത്ത് ഡി.ജി.പിക്ക് നല്‍കിയത്.
അപകടം നടന്നതിന് പിന്നാലെ പൊലിസും ആഭ്യന്തര സെക്രട്ടറിയും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു. ജില്ലാ ഭരണകൂടത്തെ പിന്തുണച്ച് ആഭ്യന്തര സെക്രട്ടറി രംഗത്തുവന്നതോടെ ഭിന്നത കൂടുതല്‍ രൂക്ഷമായി. അന്നത്തെ കൊല്ലം കമ്മിഷണര്‍,ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍, പരവൂര്‍ സി.ഐ, എസ്.ഐ തുടങ്ങി സംഭവുമായി ബന്ധപ്പെട്ട പൊലിസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് നളിനി നെറ്റോ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലിസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാര്‍ നളിനി നെറ്റോയുടെ ആവശ്യം തള്ളിയിരുന്നു. പുറ്റിങ്ങല്‍ ദുരന്തം അന്വേഷിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും കുറ്റപത്രം തയാറാക്കുന്നത് നീണ്ടു പോകുകയാണ്. പൊലിസുകാരെ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതാണ് ഇതിനു കാരണം. ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കേണ്ടതില്ല, വകുപ്പുതല നടപടി മതിയെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
ഇതേ തുടര്‍ന്നാണ് നളിനി നെറ്റോ ഡി.ജി.പിക്കു കത്തു നല്‍കിയത്. പൊലിസ് മേധാവി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ മാറ്റാനായി പുറ്റിങ്ങല്‍ ഫയലില്‍ നളിനി നെറ്റോ തിരുത്തലുകള്‍ വരുത്തിയെന്ന ഹരജി കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ എത്തിയിരുന്നു. നളിനി നെറ്റോ കത്തു നല്‍കിയതിനു ശേഷമാണ് ഹരജി കോടതിയിലെത്തിയതെന്ന് ഒരു വിഭാഗം ആക്ഷേപിക്കുന്നു.അതേ സമയം, പുറ്റിങ്ങല്‍ അന്വേഷണ കമ്മിഷന്‍ ഇല്ലാതായതിനാല്‍ ഡി.ജി.പി കത്ത് ക്രൈംബ്രാഞ്ചിന് കൈമാറി പുനരന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് സാധ്യത.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago