സഊദിയില്‍ തീവ്രവാദ കേസില്‍ പിടിയിലായത് 19 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 40 രാജ്യക്കാര്‍
റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടു പിടിയിലായത് നാല്പതു രാജ്യങ്ങളിലുള്ള തീവ്രവാദികളാണെന്നു സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സഊദിയടക്കം 40 രാജ്യങ്ങളില്‍ നിന്നായി 5,085 പേരാണ് രാജ്യത്തെ അഞ്ചിടങ്ങളിലെ ഇന്റലിജന്‍സ് ജയിലുകളില്‍ കഴിയുന്നത്.
തീവ്രവാദ കേസുകളില്‍ ഏറ്റവും കൂടുതല്‍ പിടിക്കപ്പെട്ടത് സ്വദശികളെയാണ്. 4,254 സഊദികളാണ് ജയിലുകളിലുള്ളത്. 282 യമന്‍ പൗരന്മനാരും 218 സിറിയന്‍ പൗരന്മാരുമാണ് തൊട്ടു പിന്നിലുള്ളത്. ഈജിപ്ത് (57) സുദാന്‍ ( 29) ഫലസ്തീന് ( 21) സൊമാലിയ (7), ഇറാഖ് (5), ലബനാന് (3), ഖത്തര്‍, യു.എ.ഇ, മൊറോക്കോ, മൗറിത്താനിയ (2), ജോര്‍ദ്ദാന്‍ (19), ബഹ്റൈന്‍ (10), ലിബിയ, നൈജീരിയ (1) എന്നിങ്ങനെയാണ് അറബ് രാജ്യങ്ങളിലുള്ള പൗരന്മാരുടെ കണക്കുകള്‍.
അമേരിക്ക (3), ഫ്രാന്‍സ്, ബെല്‍ജിയം, കാനഡ, ചൈന (1), ഫിലിപ്പൈന്‍സ് (3), ഇന്ത്യ(19), പാകിസ്താന് (68), ഇറാന് (6), അഫ്ഗാനിസ്ഥാന് (7), തുര്‍ക്കി (4 ), ബംഗ്ലാദേശ് (4), കിര്‍ഗിസ്ഥാന്‍ (1), ചാഡ് (17), എത്യോപ്യ (3), നൈജീരിയവ(4), മാലി (2), അംഗോള, ബുര്‍കിന, ഫാസോ, സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തീവ്രവാദ കേസില്‍ വിവിധ ജയിലുകളില്‍ ഉള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."