HOME
DETAILS
MAL
ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ബഹ്റൈനില്‍ ടോള്‍ റോഡ്
backup
January 21 2017 | 05:01 AM
മനാമ: രാജ്യത്ത് ഗതാഗത കുരുക്ക് പരിഹരിക്കാനായി ടോള്‍ വരുന്നു. ബഹ്റൈനിലെ മുഹറഖു പ്രവിശ്യയിലാണ് ആദ്യമായി ടോള്‍ റോഡ് തയാറാകുന്നത്. ഇവിടെ ദുര്‍റത്തുല്‍ ബഹ്റൈനില്‍ നിന്ന് ആരംഭിച്ച് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള റോഡാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതോടൊപ്പം ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിക്ക് സര്‍ക്കാര്‍ പണം നല്‍കില്ലെന്ന് പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."