HOME
DETAILS

ഗള്‍ഫ് സന്നദ്ധസംഘടനകള്‍ ഏകീകരിക്കുന്നു

  
backup
January 21 2017 | 05:01 AM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8d-2

 

ദോഹ: പ്രാദേശിക രാജ്യാന്തര സംഘടനകളുമായി ചേര്‍ന്ന് കാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജി.സി.സി തലത്തില്‍ പുതിയ സംവിധാനം രൂപീകരിക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ സയാനി പറഞ്ഞു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷനിലെ(ഒ.ഐ.സി) കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ ആദരിക്കാന്‍ ദോഹയില്‍ യു.എന്നിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സേവന സന്നദ്ധപ്രവര്‍ത്തന മേഖലയില്‍ ഏകീകൃത നിയമം പുറപ്പെടുവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ പൊതുധാരണയായിട്ടുണ്ട്. ജി.സി.സി അംഗരാജ്യങ്ങളിലെ നേതാക്കള്‍ യു.എന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രതിബദ്ധതയോടെയാണ് ജി.സി.സി പ്രവര്‍ത്തിക്കുന്നത്. സിറിയന്‍, യമനി ജനതകളെ സഹായിക്കുന്നതിനായി നിരവധി സമ്മേളനങ്ങള്‍ ജി.സി.സി സഹായത്തോടെ സംഘടിപ്പിക്കപ്പെട്ടത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്്മാന്‍ അല്‍താനിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാരുണ്യകാര്യങ്ങള്‍ക്കുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയായി ഡോ.അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖിയെ തെരഞ്ഞെടുത്തത് ഗുണകരമാണ്. പുതിയ യു.എന്‍ പ്രതിനിധിയുമായി ജി.സി.സി കൂടുതല്‍ മികച്ച രീതിയില്‍ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  7 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  7 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  8 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  8 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago