യു.എസില്‍ 4 പേരെ ക്രൂരമായി കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ന്യൂയോര്‍ക്ക്: ഒരു കുടുംബത്തിലെ പിതാവിനേയും മാതാവിനേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ യു.എസിലെ ജറാട്ട് ഗ്രീന്‍സ് വില്ലി കറക്്ഷനല്‍ സെന്ററില്‍ നടപ്പാക്കി. 39 കാരനായ റിക്കിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 2006 പുതുവര്‍ഷ പുലരിയിലാണ് കേസിനാസ്പദമായ സംഭവം. കവര്‍ച്ചക്കിറങ്ങിയ റിക്കി വീട്ടുകാരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് മുഴുവന്‍ അംഗങ്ങളെയും മര്‍ദിച്ച് കൊലപ്പെടുത്തിയത്. കയറുകൊണ്ട് ബന്ധിച്ച് തലയറുത്തുവെന്നാണ് കേസ്. വീട്ടില്‍ എല്ലാവരെയും കെട്ടിയിട്ട് വീടിനു തീയിട്ടാണ് പ്രതി സ്ഥലംവിട്ടത്.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതിയുടെ അപ്പീല്‍ യു.എസ് സുപ്രിം കോടതി ബുധനാഴ്ച വൈകിട്ടു 6 മണിയോടെ തള്ളി. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുകയായിരുന്നു.വിഷം കുത്തിവച്ചാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.
2017 ല്‍ അമേരിക്കയില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. ആദ്യത്തേത് ടെക്സാസിലായിരുന്നു. 1976 ല്‍ വധശിക്ഷ പുനഃസ്ഥാപിച്ചതു മുതല്‍ ഇതുവരെ 1450 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."