HOME
DETAILS
MAL
ബ്രസീല്‍ ജഡ്ജി വിമാനാപകടത്തില്‍ മരിച്ചു
backup
January 21 2017 | 05:01 AM
സാവോ പോളോ: ബ്രസീല്‍ സുപ്രീം കോടതി ജഡ്ജി തിയോറി സവാസ്കി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍ പ്രതിപട്ടികയിലുളള ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണം അന്വേഷിക്കുന്നതിനിടയിലാണ് ദുരൂഹസാഹചര്യത്തില്‍ തിയോറി കൊല്ലപ്പെട്ടിരിക്കുന്നത്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മകന് ഫ്രാന്‍സിസ്കോ പ്രഹന്‍ സവാസ്കി രംഗത്തെത്തി.
200 കോടി ഡോളറിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമറിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കള്‍ ജയിലിലാണ്. ഇവര്ക്കെതിരാവും അന്വേഷണ റിപ്പോര്‍ട്ടെന്നതിനാല്‍ തിയോറിസവാസ്കിക്ക് വധഭീഷണി നിലനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."