പ്രതിഷേധവുമായി 2 ലക്ഷത്തിലേറെ പേര്‍
വാഷിങ്ടണ്‍: അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റത് ചരിത്രപരമായ പ്രതിഷേധത്തിനിടെ. രണ്ടു ലക്ഷത്തോളം പേര്‍ രാജ്യത്ത് തെരുവിലിറങ്ങി. സത്യപ്രതിജ്ഞ നടന്ന കാപിറ്റോള്‍ ഹാളിനു സമീപത്തും പതിനായിരങ്ങള്‍ പ്രതിഷേധിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധക്കാര്‍ പൊലിസുമായി ഏറ്റുമുട്ടി. ന്യൂയോര്‍ക്കില്‍ മേയര്‍ ബില്‍ ഡി ബ്ലാസിയോ, ഹോളിവുഡ് അഭിനേതാക്കളായ റോബേര്‍ട്ടോ ഡി നിറോ, അലക് ബാല്‍ഡ് വിന്‍, ഓസ്‌കര്‍ ജേതാവായ സംവിധായകന്‍ മൈക്കല്‍ മൂര്‍, ഗായിക ചെര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചരിത്രത്തിലാദ്യമായാണ് വന്‍ പ്രതിഷേധത്തിനിടെ ഒരു പ്രസിഡന്റ് ചുമതലയേല്‍ക്കുന്നത്.
കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഏര്‍പ്പെടുത്തിയത്. 28,000 സുരക്ഷാ ഉദ്യോഗസ്ഥരെ അണിനിരത്തി കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രതിഷേധ വേലിയേറ്റം മറികടക്കാന്‍ സുരക്ഷാ ഭിത്തി തീര്‍ത്തിരുന്നു. കാപിറ്റോളിന്റെ എട്ടു കി.മി ചുറ്റളവില്‍ മണല്‍ നിറച്ച ലോറികളും പ്രതിരോധങ്ങളും തീര്‍ത്തു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറിനു സമീപം പൊലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് നിയമവിധേയമാക്കാന്‍ വാദിക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ സമയത്ത് 6000 കഞ്ചാവ് ചുരുളുകള്‍ പ്രതിഷേധ സൂചകമായി കൊണ്ടുവന്നു. സത്യപ്രതിജ്ഞ 4.20 മിനുട്ട് പിന്നിടുമ്പോള്‍ നാഷനല്‍ മാളില്‍ കഞ്ചാവ് ചുരുളുകളില്‍ തീക്കൊളുത്തി. ചരിത്രത്തില്‍ ഏറ്റവും ജനസമ്മിതി കുറഞ്ഞ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."