HOME
DETAILS
MAL
രഹസ്യങ്ങളുടെ താക്കോല്‍ ട്രംപിന്
backup
January 21 2017 | 05:01 AM
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമായി അംഗീകരിക്കപ്പെടുന്ന അമേരിക്കയിലെ വോട്ടര്‍മാര്‍ ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതോടെ യു.എസിലെ അതീവ രഹസ്യങ്ങളുടെ താക്കോല്‍ ഇനി ട്രംപിന്. സത്യപ്രതിജ്ഞക്ക് പിന്നാലെ വൈറ്റ്ഹൗസിലെത്തുന്ന ട്രംപിന് ഒബാമ ഈ താക്കോല്‍ കൈമാറും. രഹസ്യങ്ങളുടെ താക്കോല്‍ ട്രംപിന്റെ കൈയില്‍ സുരക്ഷിതമാണെന്ന് അമേരിക്കയിലെ വോട്ടര്‍മാര്‍ വിധിച്ചുകഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രസിഡന്റ് ഒബാമയും ഹിലരിയും ട്രംപിനെതിരേ ഉയര്‍ത്തിയ പ്രധാന ആരോപണം രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ട്രംപ് അര്‍ഹനല്ല എന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."