അജ്മലിന് ജീവിതം തന്നെ നാടകം
കണ്ണൂര്‍: തന്റെ ജീവിതം തന്നെ നാടകമായി വേദിയിലവതരിപ്പിച്ചപ്പോള്‍ അജ്മലിനെ തേടിയെത്തിയത് കാണികളുടെ ഹൃദയത്തില്‍ കൈയൊപ്പുള്ള അഭിനന്ദനങ്ങളായിരുന്നു. ഇന്നലെ വേദി പെരിയാറില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം നടക മത്സരത്തിലാണ് സ്വതസിദ്ധമായ അഭിനയംകൊണ്ട് പാലക്കാട് പെരിങ്ങോട് എച്ച.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ അജ്മല്‍ കാണികളുടെ മനം കവര്‍ന്നത്. നാടകത്തിന്റെ ഓരോ രംഗത്തിലും അജ്മലെത്തിയപ്പോല്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് എതിരേറ്റത്.
പൊള്ളത്തരങ്ങള്‍ നിറഞ്ഞ മനുഷ്യ സമൂഹത്തിന് മണ്ണിന്റെ മണമുള്ള പച്ചയായ യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാണിക്കുന്നതായിരുന്ന ഇവര്‍ അവതരിപ്പിച്ച വലുതാകാന്‍ കുറേ ചെറുതാകണം എന്ന നാടകം. ആനയിലൂടെയും പോത്തിലൂടെയും മനുഷ്യന്റെ വലിപ്പച്ചെറുപ്പങ്ങളുടെ കഥപറയുകയാണിവിടെ. അതിലെ പോത്തിനെമേയ്ക്കുന്ന പ്രധാന കഥാപാത്രത്തെയാണ് അജ്മല്‍ അവതരിപ്പിച്ചത്. അജ്മലിന്റെ ജീവിതവുമായും കഥയ്ക്ക് ഏറെ ബന്ധമുണ്ട്.
കാലിയെ മേയ്ക്കലാണ് അജ്മലിന്റെ പിതാവ് ഹസന്റെ ജോലി. ഇതില്‍ നിന്ന് അജ്മല്‍ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചതുമായ കാര്യങ്ങളാണ് നാടകത്തില്‍ പ്രമേയമായത്. നാടകഅധ്യാപകനായ പ്രിയന്‍ ഇതിന് തിരക്കഥ തീര്‍ത്തതോടെ അജ്മലിന്റെ ജീവിതം നാടകമായി അരങ്ങിലെത്തി. മൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളെ ബിംബാത്മകമായി അവതരിപ്പിക്കാന്‍ നാടകം ശ്രമിച്ചു. മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ നമ്മള്‍ സ്വീകരിക്കേണ്ട വിനയവും സഹനവുമാണ് നമ്മളെ വലിയവനാക്കുന്നതെന്ന സാമാന്യതത്വം ലളിതമായി ആവിഷ്‌കരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."