HOME
DETAILS
MAL
കഴിഞ്ഞ വര്‍ഷം ഇന്‍ഫോസിസ് പിരിച്ചുവിട്ടത് 9,000 തൊഴിലാളികളെ
backup
January 21 2017 | 05:01 AM
ബംഗളൂരു: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഐ.ടി ഭീമന്മാരായ ഇന്‍ഫോസിസ് പിരിച്ചുവിട്ടത് 9,000ത്തോളം തൊഴിലാളികളെ. പുതിയ യന്ത്രവല്‍കൃത സംവിധാനങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഇത്രയും പേരെ സ്ഥാപനത്തില്‍നിന്നു പിരിച്ചുവിട്ടത്.
ഇന്‍ഫോസിസ് എച്ച്.ആര് മാനേജറായ കൃഷ്ണമൂര്‍ത്തി ശങ്കറാണ് ഇക്കാര്യം അറിയിച്ചത്. പിരിച്ചുവിട്ട തൊഴിലാളികള്‍ നിലവില്‍ കമ്പനിയുടെ കൂടുതല്‍ നൂതന പദ്ധതികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഓരോ മൂന്നുമാസം കൂടുമ്പോഴും 2,000ത്തോളം പേരെ സ്ഥാപനത്തില്‍നിന്നു പിരിച്ചുവിട്ട് നൂതനസാങ്കേതിക പദ്ധതികളുമായി ബന്ധപ്പെട്ടു പരിശീലനം നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."