HOME
DETAILS

സര്‍വകലാശാലകളില്‍ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയില്‍: മന്‍മോഹന്‍ സിങ്

  
backup
January 21 2017 | 05:01 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d

കൊല്‍ക്കത്ത: ഹൈദരാബാദ് സര്‍വകലാശാലയിലും ജെ.എന്‍.യുവിലും നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രാജ്യത്തെ സര്‍വകലാശാലകളില്‍ അഭിപ്രായ സ്വാതന്ത്രവും സ്വതന്ത്രചിന്തയും ഭീഷണിയിലായിരിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവസരം അടിച്ചമര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാലയില്‍ ദ്വിശതാബ്ദി വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. ഹൈദരാബാദ് സര്‍വകലാശാലയിലും ജെ.എന്‍.യുവിലും വിദ്യാര്‍ഥി സമൂഹത്തിന്റെ സ്വതന്ത്ര്യ പ്രവര്‍ത്തനങ്ങളിലും ആവിഷ്‌കാരങ്ങളിലും ഇടപെടാനുള്ള ശ്രമങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. സര്‍വകലാശാലാ പാഠ്യപദ്ധതിയിലും അക്കാദമിക നിയമനങ്ങളിലും രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നോക്ക സമൂഹങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ശത്രുത വളര്‍ത്തിക്കൊണ്ടുള്ള പുതിയ ദേശീയതാ പ്രവണതകള്‍ ലോകമൊട്ടുക്കും ഉയര്‍ന്നുവരികയാണ്. ഇത് അതിഭയാനകമാണ്. ഇത്തരം പ്രവണതകളില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഇതില്‍ സര്‍വകലാശാലകള്‍ക്കു വലിയ പങ്കുവഹിക്കാനുണ്ട്-മന്‍മോഹന്‍ സിങ് പറഞ്ഞു.
സര്‍വകലാശാലകളില്‍ നടക്കുന്ന പഠനങ്ങള്‍ നിലനില്‍ക്കുന്ന ബൗദ്ധിക സാമൂഹിക പാരമ്പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പോലും അത് തുടരാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ഈ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഊര്‍ജസ്വലമായി കര്‍മനിരതരാവണം. നിര്‍ഭാഗ്യവശാല്‍ നിലവില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ സ്വതന്ത്ര ചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും ഭീഷണി നേരിടുകയാണ്.
സമാധാനപരമായ വിയോജിപ്പുകള്‍ പോലും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago