HOME
DETAILS
MAL
അലോക് വര്‍മയെ സി.ബി.ഐ തലവനാക്കിയതിനെതിരേ മല്ലികാര്‍ജുര്‍ ഖാര്‍ഗെ
backup
January 21 2017 | 05:01 AM
ന്യൂഡല്‍ഹി: പുതിയ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(സി.ബി.ഐ) ഡയരക്ടറായി അലോക് കുമാര്‍ വര്‍മയെ നിയമിച്ചതിനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതില്‍ അതൃപ്തി അറിയിച്ച് അദ്ദേഹം മൂന്നുപേജുള്ള കുറിപ്പ് സര്‍ക്കാരിന് അയച്ചു.
സി.ബി.ഐയിലും അഴിമതി വിരുദ്ധ സ്ക്വാഡിലും തീരെ പരിചയമില്ലാത്ത വര്‍മയെ അദ്ദേഹത്തേക്കാളും യോഗ്യരായ ആളുകളെ മാറ്റിനിര്‍ത്തിയാണ് സ്ഥാനത്തേക്ക് പരിഗണിച്ചതെന്ന് ഖാര്‍ഗെ പറഞ്ഞു. മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥനായ രൂപക് കുമാര്‍ ദത്ത തല്‍സ്ഥാനത്തിരിക്കാന്‍ വര്മയെക്കാളും യോഗ്യനാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഉന്നത പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിബന്ധനകള്‍ പാലിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."