HOME
DETAILS
MAL
ബജറ്റ് നീട്ടിവയ്ക്കല്‍: ഹരജി തിങ്കളാഴ്ച പരിഗണിക്കും ഹരജി തിങ്കളാഴ്ച പരിഗണിക്കും
backup
January 21 2017 | 05:01 AM
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ബജറ്റ് നീട്ടിവയ്ക്കണമെന്ന ഹരജി കോടതിയില്‍ നിലനില്‍ക്കെ 2017-18 കേന്ദ്ര ബജറ്റ് രേഖകളുടെ അച്ചടി ആരംഭിച്ചു. ഇതിന്റെ തുടക്കമായി കഴിഞ്ഞ ദിവസം സാമ്പത്തികകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ആചാരപരമായ ഹല്‍വാ ആഘോഷം നടന്നു.
അതേസമയം, ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്നു കാണിച്ചാണ് ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. നേരത്തെ അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുള്ള സാഹചര്യമില്ലെന്നു കാണിച്ചു കോടതി നീട്ടിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."