HOME
DETAILS
MAL
ധബോല്‍ക്കര്‍, പന്‍സാരെ വധം: അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി
backup
January 21 2017 | 05:01 AM
മുംബൈ: സ്വതന്ത്ര ചിന്തകരായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരേ, കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകത്തിലുള്ള സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്ന് ബോംബെ ഹൈക്കോടതി.
അഹ്മദാബാദിലെ സര്‍ക്കാര്‍ ഫോറന്‍സിക് ലാബില്‍നിന്നുള്ള ബാലിസ്റ്റിക്ക് റിപ്പോര്‍ട്ട് സി.ബി.ഐ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് കോടതി അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചത്.
അതേസമയം, അന്വേഷണത്തില്‍ യു.കെയിലെ സ്കോട്ട്ലാന്‍ഡ് യാര്‍ഡിന്റെ സഹായം കൂടുതല്‍ ലഭ്യമല്ലെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."