ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗോവയില്‍ ബി.ജെ.പി പ്രചാരണം
പനാജി: സാമൂഹിക ക്ഷേമ രംഗത്തും അടിസ്ഥാന സൗകര്യ മേഖലയിലും കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗോവയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം. മുതിര്‍ന്ന നേതാക്കളായ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, സംസ്ഥാന മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, പാര്‍ട്ടിയുടെ ഗോവ ഘടകം പ്രസിഡന്റ് വിനയ് ടെന്‍ഡുല്‍ക്കര്‍ എന്നിവരാണു സംസ്ഥാനത്ത് പ്രചാരണം നയിക്കുന്നത്.
'ഒരിക്കല്‍കൂടി ബി.ജെ.പി' എന്നാണ് ബി.ജെ.പിയുടെ പ്രചാരണ മുദ്രാവാക്യം. പ്രചാരണത്തിനു ചൂടു പകരാന്‍ ഈമാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെത്തുന്നുണ്ട്. നോര്‍ത്ത് ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പ്രസംഗിക്കും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഉടന്‍ സംസ്ഥാനത്തെത്തും.
ഗോവയിലെ ആകെ 40 സീറ്റില്‍ 36 ഇടത്താണ് ബി.ജെ.പി മത്സരിക്കുന്നത്. ബാക്കി നാലിടത്ത് സ്വതന്ത്രന്മാര്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."