അബ്ദുള്ളയെത്തി, 176 ശിഷ്യരുമൊത്ത്
കണ്ണൂര്‍: മാപ്പിളകലയുടെ മനോഹാരിതയുമായി കലോത്സവ വേദിയില്‍ തിളങ്ങുന്നത് അബ്ദുള്ളയുടെ 176 ശിഷ്യര്‍.
ഒപ്പന, കോല്‍ക്കളി, മാപ്പിളപ്പാട്ട് വേദികളിലാണ് അബ്ദുള്ള എടരിക്കോട് പരിശീലിപ്പിച്ച കുട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 12 ഒപ്പന ടീമുകളെയാണ് അബ്ദുള്ള പരിശീലിപ്പിച്ചത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നുള്ള ഈ ടീമുകള്‍ക്കെല്ലാം എ ഗ്രേഡും ലഭിച്ചു. ഒപ്പനയ്ക്കു പുറമേ മണ്ണാര്‍ക്കാട് യതീംഖാന എച്ച്.എസ്.എസ്, എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ട്, രണ്ടു കോല്‍ക്കളി ടീമുകളെയും ഹയര്‍ സെക്കന്‍ഡറി വിഭാഗം മാപ്പിളപ്പാട്ടില്‍ ഒന്നാമതെത്തിയ സനൂഫ, ഗായത്രി എന്നിവരെയും പരിശീലിപ്പിച്ചത് അബ്ദുള്ളയാണ്.
മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ എന്ന പ്രണയകാവ്യം ആദ്യമായി ഒപ്പന വേദിയിലെത്തിച്ചതും അബ്ദുള്ളയാണ്. ഇന്നലെ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥികളാണ് മോയിന്‍കുട്ടി വൈദ്യരുടെ കാവ്യം ഒപ്പന വേദിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."