തകര്‍ക്കണം ശ്രീജിത്തിന് ചേച്ചിയുടെ റെക്കാര്‍ഡ്
കണ്ണൂര്‍: സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്ന ചേച്ചിയും അനുജനും കുറുമ്പ് അല്‍പം കൂടിയൊരു വാശിയിലാണ്. ചേച്ചിയാക്കാള്‍ കൂടുതല്‍ പോയിന്റ് നേടണമെന്നാണ് അനുജന്റെ വാശി. അനുജന് നേരെ മറിച്ചും.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബി.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ശ്രീജിത്തും ചേച്ചി കീര്‍ത്തനയുമെത്തിയത്. പഌസ്ടു വിദ്യാര്‍ഥിനിയായ കീര്‍ത്തന എട്ടാം ക്ലാസുമുതല്‍ സംസ്ഥാന കലോത്സവങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 21 എഗ്രേഡുകള്‍ സമ്പാദിച്ചു.
തിരുവാതിര, ഹിന്ദിപ്രസംഗം, സംസ്‌കൃത പ്രസംഗം എന്നിവയില്‍ ഇത്തവണയും എഗ്രേഡുണ്ട്. കീര്‍ത്തനയുടെ അനുജന്‍ ശ്രീജിത്ത് ഇതേ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. അഷ്ടപതി, ശാസ്ത്രീയസംഗീതം, ചമ്പു പ്രഭാഷണം ഉറുദു പദ്യംചൊല്ലല്‍ എന്നിവയിലാണ് മത്സരിക്കുന്നത്. അഷ്ടപതിയില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും മറ്റുള്ളവയില്‍ എഗ്രേഡും നേടി. ചേച്ചി കീര്‍ത്തന അഷ്ടപദി പാടുന്നതു കേട്ടു പഠിച്ചാണ് ശ്രീജിത്തും കലാലോകത്തെത്തുന്നത്.
പിന്നീട് ചേച്ചിയോടൊപ്പം സംസ്ഥാനസ്‌കൂള്‍ കലോത്സവവേദികളിലെത്തുകയും ചെയ്തു. ചേച്ചി നേടിയതിനെക്കാള്‍ എ ഗ്രേഡ് നേടണമെന്നാണ് ശ്രീജിത്തിന്റെ ആഗ്രഹം. എന്‍ജിനിയറായ എ.എസ്.രവിയുടെയും ബി.എഡ് കോളജ് പ്രിന്‍സിപ്പല്‍ ബാലാംബികയുടെയും മക്കളാണ് ഈ സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."