പ്രവാസികള്‍ സ്വയം മാറ്റത്തിന് തയ്യാറാവണം: കെ വി ശംസുദ്ധീന്‍
ജിദ്ദ: പുതിയ സാഹചര്യത്തില്‍ പ്രവാസികള്‍ സ്വയം മാറ്റത്തിന് തയ്യാറാവണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ കെ.വി ശംസുദ്ധീന്‍. ധൂര്‍ത്തും പിശുക്കും പാടില്ലെന്നും അദ്ദേഹം പറഞ്ഞു . സിജി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രവാസികളും സാമ്പത്തിക അച്ചടക്കവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യക്തമായ ലക്ഷ്യ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു ലക്ഷ്യവും നേടാന്‍ കഴിയുമെന്നും സമയത്തെ ലക്ഷ്യ പ്രാപ്തിക്കായി ഉപയോഗപ്പെടുത്തിയവരാണ് ഭാഗ്യവാന്മാരെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു . പ്രവാസികള്‍ വരുമാനത്തിന്റെ ഇരുപത് ശതമാനം സമ്പാദ്യത്തിനായി മാറ്റിവെക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ഷറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ സിജി ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റര്‍ അധ്യക്ഷനായി . ഇക്ബാല്‍, മുഹമ്മദ് താലിഷ്, ഇസ്മായില്‍ നീരാട് സംസാരിച്ചു. റഫീഖ് ചെറുശ്ശേരി ഖിറാഅത് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."