കലാനഗരിയും നഗരവും നിറഞ്ഞ് സുപ്രഭാതം
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയെ ത്രസിപ്പിച്ച് സുപ്രഭാതം പവലിയന്‍. പ്രധാന വേദിയായ നിളയിലെത്തുമ്പോള്‍ മത്സരാര്‍ഥികളെയും ആസ്വാദകരെയും സ്വീകരിക്കുന്നത് ഇടതുവശത്തെ സുപ്രഭാതം ദിനപത്രത്തിന്റെ പവലിയനുകളാണ്.
മണിക്കൂറുകളുടെ ഇടവേളകളില്‍ മത്സരങ്ങളും സമ്മാനങ്ങളും നടത്തുന്ന പവലിയന്‍ സന്ദര്‍ശിക്കുന്നവര്‍ക്കു സുപ്രഭാതം പ്രസിദ്ധീകരണങ്ങളും സൗജന്യമായി നല്‍കുന്നുണ്ട്.
കലോത്സവം ആരംഭിച്ച 16നു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത പവലിയനില്‍ ഇതുവരെയായി നൂറുകണക്കിനു സമ്മാനങ്ങളാണു സന്ദര്‍ശകര്‍ക്കു നല്‍കിയത്.
എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ബംപര്‍ നറുക്കെടുപ്പും നടത്തിവരുന്നു. കലോത്സവ നഗരിയില്‍ എത്തുന്ന പ്രമുഖരും പവലിയന്‍ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്.
കലോത്സവത്തിനു സംഘാടകര്‍ നിര്‍ദേശിച്ച ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് പുല്‍പായയില്‍ നിര്‍മിച്ച സുപ്രഭാതം പവലിയന്‍ സന്ദര്‍ശകര്‍ക്ക് ഏറെ കൗതുകകരമാണ്.
കലാസംവിധായകന്‍ ചെറുതാഴം മണ്ടൂരിലെ സുരേഷ് ഓര്‍മ രൂപകല്‍പന ചെയ്ത പവലിയനില്‍ 15 പുല്‍പായ, മരക്കഷണങ്ങള്‍, പ്രകൃതിദത്ത ചായക്കൂട്ട്, വെണ്ണക്കടലാസ് എന്നിവ ഉപയോഗിച്ചാണ് ആകര്‍ഷമായ പവലിയന്‍ ഒരുക്കിയത്.
കലോത്സവത്തിനു കണ്ണൂരിലെത്തുന്നവരെ സ്വീകരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്രധാനകവാടത്തില്‍ ഹെല്‍പ് ഡസ്‌ക് സജ്ജമാക്കിയതിനു പുറമെ കലോത്സവത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ 'കലയാട്ടം' കൈപുസ്തകവും സുപ്രഭാതം പുറത്തിറക്കിയിരുന്നു.
റെസിഡന്റ് മാനേജര്‍ മുഹമ്മദ് ഷരീഫ്, ബ്യൂറോചീഫ് എം.പി മുജീബ് റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹമ്മദ് കന്‍സ്, ഫസല്‍ കുപ്പം, റഹൂഫ് പാലത്തുങ്കര, നാഫില്‍ പി.സി കൊടുവള്ളി, പി ഷമില്‍, തന്‍ഫി കാദര്‍, സി.വി.കെ ഷറഫുദീന്‍, തുഫൈല്‍ അരിപ്പാമ്പ്ര, ഹക്കീം, മുഹമ്മദ് സിനാന്‍, സി സാബിക്, അജ്മല്‍ എന്നിവരാണു അണിയറ പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."