ഇന്ത്യന്‍ സുരക്ഷാ വിഭാഗം അന്വേഷിച്ചുവന്ന കുറ്റവാളിയെ സഊദി സുരക്ഷാ സേന ഇന്ത്യക്ക് കൈമാറി
ജിദ്ദ : ഇന്ത്യന്‍ സുരക്ഷാ വിഭാഗം അന്വേഷിച്ചുവന്ന കുറ്റവാളിയെ സഊദി സുരക്ഷാ സേന ഇന്ത്യക്ക് കൈമാറി. ഹൈദരാബാദില്‍ ബി.ജെ.പി നേതാക്കളെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയായ സയ്യിദ് സാക്കിര്‍ റഹീമിനെ കഴിഞ്ഞ വ്യാഴാഴ്ച ദല്‍ഹിയിലേക്ക് അയച്ചത്.
കേസുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതിന് സഊദിയിലേക്ക് കടന്ന സയ്യിദ് സാക്കിര്‍ റഹീമിനെ സഊദി സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.
കഴിഞ്ഞ മേയ് മാസത്തിലാണ് സയ്യിദ് സാക്കിര്‍ റഹീമിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഏഴു മാസത്തിനു ശേഷമാണ് ദല്‍ഹിയിലേക്ക് നാടുകടത്തിയത്.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് സഊദി സഹായിച്ചതായി എന്‍.ഐ.എ പറഞ്ഞു.
സയ്യിദ് സാക്കിര്‍ റഹീമിനെ ഹൈദരാബാദ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
സൈദാബാദ് സ്വദേശിയായ സയ്യിദ് സാക്കിര്‍ റഹീം ഭീകരനായ ഫര്‍ഹത്തുല്ല ഗോറിയുടെ സഹോദരീ ഭര്‍ത്താവാണ്. ഹൈദരാബാദില്‍ ബി.ജെ.പി നേതാക്കളെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസിലെ പ്രതികളാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."