ലോ അക്കാദമി സമരം: വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം; തലസ്ഥാനത്തെ ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ രവിന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നിരവധി പരാതികള്‍ ലഭിക്കുകയും വിദ്യാര്‍ഥി സമരം തുടരുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്നം പഠിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായത്.
അതേസമയം സമരവുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാന്‍ ഒമ്പതംഗ ഉപസമിതിയെ കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ചു.
സിന്‍ഡിക്കേറ്റില്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്.
ഈ മാസം 23, 24 തിയ്യതികളില്‍ ലോ അക്കാദമിയില്‍ ഉപസമിതി നടത്തുന്ന സിറ്റിംങില്‍ വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം.
ഉപസമിതി റിപ്പോര്‍ട്ട് ഈ മാസം 28ന് ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് പരിശോധിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."