ബി.ജെ.പി ജനവിരുദ്ധ രാഷ്ട്രീയം 2018ലും നടപ്പിലാക്കരുതെന്ന് മായാവതി
ലഖ്‌നൗ: ബി.ജെ.പി ജനവിരുദ്ധ രാഷ്ട്രീയം 2018ലും നടപ്പിലാക്കരുതെന്നും അവര്‍ക്ക് വിവരമുണ്ടാവാന്‍ പ്രര്‍ഥിക്കുകയാണെന്നും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി പറഞ്ഞു. പുതുവത്സരത്തോടനുബന്ധിച്ച് നല്‍കിയ പ്രസ്താവനയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
2016-2017 വര്‍ഷത്തില്‍ സാമ്പത്തിക പ്രയാസത്താല്‍ ഇന്ത്യയിലെ ജനങ്ങള്‍ വളരെയധികം കഷ്ടപ്പെട്ടു. സമാധാനവും ശാന്തിയുമുള്ള വര്‍ഷമായി 2018 മാറാന്‍ താന്‍ പ്രാര്‍ഥിക്കുകയാണ്.
രാഷ്ട്രീയ താല്‍പര്യത്തിനായി ഇന്ത്യയിലെ സേഛാധിപത്യ ഭരണകൂടമായ ബി.ജെ.പി ഇന്ത്യയിലെ ജനത്തെ ബുദ്ധിമുട്ടിച്ചു. നോട്ട് നിരോധനം പോലുള്ള സാമ്പത്തിക അടിയന്തരാവസ്തകള്‍ അവര്‍ നടപ്പിലാക്കി. ശരിയായ വഴികളിലൂടെയല്ലാതെ നോട്ട് നിരോധനം ആദ്യം കേന്ദ്രം നടപ്പാക്കി.
പിന്നീട് ജി.എസ്.ടിയും കൊണ്ടുവന്നു. ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് മാറാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവരമുണ്ടാവട്ടെയെന്ന് മായാവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."