പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഗോവധം ആരോപിച്ച് ജയിലിലടച്ചു
ലഖനൗ: ഗോവധം നടത്തിയെന്ന് ആരോപിച്ച് പ്രായ പൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ പൊലിസ് ജയിലിലടച്ചു. മുസഫര്‍ നഗറിലെ ഖട്ടൗലി ജില്ലയിലെ 12, 16 വയസുള്ള പെണ്‍കുട്ടികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്ന് പൊലിസ് കോടതിയല്‍ വാദിച്ചതിനെ തുടര്‍ന്ന് ഇവരെ ജയിലിലാക്കിയെന്നാണ് നാട്ടുകാര്‍ പറഞ്ഞു. ഇവരുടെ മാതാവിനും മറ്റു ആറുപേര്‍ക്കൊപ്പമാണ് അറസ്റ്റ് ചെയ്തത്. 2001ലും 2005ലും ജനിച്ചവരാണ് ഇവരെന്ന് ആധാര്‍ കാര്‍ഡിലൂടെ വ്യക്തമാക്കിയെങ്കിലും പൊലിസ് കോടതിയില്‍ തെറ്റായി ബോധിപ്പിക്കുകയായിരന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. അറുക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പത്ത് ക്വിന്റല്‍ മാംസവും ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് പൊലിസ് പറയുന്നത്. വൈകിട്ട് ഇവരെ പ്രദേശിക കോടതിയില്‍ പൊലിസ് ഹാജരാക്കുകയായിരുന്നു.
എന്നാല്‍ ഇവര്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.അറസ്റ്റിലായവരെല്ലാം കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പൊലിസിന്റെ ഉറച്ച വാദം.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് അധികൃതര്‍ പറയുമ്പോഴുംപൊണ്കുട്ടികളെ ജയിലടച്ചതുമായി ബന്ധപ്പെട്ട്ല പ്രതികരിക്കാന്‍ പൊലിസ് തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."