HOME
DETAILS
MAL
ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍
backup
January 01 2018 | 03:01 AM
ന്യൂഡല്‍ഹി: ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിക്കുകയാണെന്നും ഇന്ത്യയെ ചൈന മറികടന്ന മുന്നേറുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ട്വീറ്റലൂടെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം നടത്തിയത്. പ്രിയപ്പെട്ട മോദി ഭക്തരേ സ്മാര്‍ട്ട് സിറ്റിക്കായി നീക്കിവച്ച 9860 കോടി രൂപയില്‍ ഏഴു ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. നിങ്ങളുടെ നേതാവ് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കുമ്പോള് ചൈന നമ്മെ മറകടന്നു മുന്നേറുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ചൈനയുടെ വളര്‍ച്ച വ്യക്തമാക്കുന്ന വിഡോയോയും രാഹുല്‍ ട്വീറ്റ് ചെയ്തു. മത്സ്യ ബന്ധന ഗ്രാമമായ ഷെന്‍ജന്‍ ഗ്രാമം ലോകമറിയുന്ന നഗരമായി മാറിയതാണ് വിഡിയോയിലുള്ളത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."