HOME
DETAILS
MAL
സൗജന്യ കാന്‍സര്‍രോഗ നിര്‍ണയ ക്യാംപ്
backup
May 26 2016 | 19:05 PM
കായംകുളം: പുതുപ്പള്ളി തെക്ക് ആനക്കുന്നേല്‍ ജംഗ്ഷന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐ.എം.എസ് സാധുസംരക്ഷണ സമിതിയുടേയും ആര്.സി.സിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പും ചികിത്സാ ധനസഹായ വിതരണവും നാളെ രാവിലെ എട്ടിന് നടക്കും. ആനക്കുന്നേല്‍ ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനം നഗരസഭാ ചെയര്മാന് അഡ്വ.എന്‍.ശിവദാസന്‍ ഉദ്ഘാടനം ചെയ്യും.
മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായിരിക്കും. എസ്എസ്എല്‍സി, പ്ളസ് ടു എന്നിവയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും നടക്കും.
ഷരീഫ് മദനി, എ.നിസാം, അജയന് അമ്മാസ്, അഡ്വ. ഇ. സെമീര്‍, എസ്.സനല്‍, എസ്.രാജേന്ദ്രന്, സ്വാമിനാഥന്, എസ്.പവനാഥന്‍, എ.ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 9747899768, 9961419694.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."