ധനകാര്യം നല്‍കി: നിതിന്‍ പട്ടേലിന് കീഴടങ്ങി ബി.ജെ.പി
അഹമ്മദാബാദ്: ഗുജറാത്ത് മന്ത്രി സഭയയില്‍ നടന്ന അഭിമാന പോരാട്ടത്തില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് വിജയം. ധനകാര്യ വകുപ്പ് വേണമെന്ന നിതിന്‍ പട്ടേലിന്റെ ആവശ്യത്ത് മുന്‍പില്‍ ബി.ജെ.പി കീഴടങ്ങി. നേരത്തെ ഈ വകുപ്പ് സൗരബ് പട്ടേലിനായിരുന്നു പാര്‍ട്ടി നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞപ്രാവശ്യം കൈകാര്യം ചെയ്തിരുന്ന വകുപ്പ് തനിക്ക് വേണമെന്നായിരുന്നു നിതിന്‍ പട്ടേലിന്റെ ആവശ്യം.
ഇതോടെ വകുപ്പ് വിഭജവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ബി.ജെ.പിയിലുണ്ടായ തര്‍ക്കത്തിന്‍ താല്‍ക്കാലിക വിരാമം. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിലെത്തി നിതില്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തു. കഴിഞ്ഞ തവണത്തെ വകുപ്പുകളായ ധനം, നഗരവികസനം, എന്നിവ ലഭിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥാനമേല്‍ക്കവേ അദ്ദേഹം വ്യക്തമാക്കിയിരുന്നൂു. ഇതിന് പിന്നലെയാണ് ധന വകുപ്പ് നല്‍കിയ കൊണ്ടുള്ള തീരുമാനം വന്നത്.
ബി.ജെ.പി മന്ത്രിസഭയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരുന്ന സാഹചര്യമായിരുന്നു നേരത്തെയുണ്ടായിരുന്നത്. ബി.ജെ.പിയില്‍ നിന്ന് രാജിവയ്ക്കാന്‍ നിതിന്‍ പട്ടേലിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വകുപ്പ് വിഭജനത്തില്‍ തനിക്കുണ്ടായ എതിര്‍പ്പ് പരസ്യമായി പ്രഖ്യാപിച്ച നിതിന്‍ പട്ടേല്‍ തനിക്ക് നല്‍കിയ ആരോഗ്യം, റോഡ് തുടങ്ങിയ വകുപ്പുകള്‍ ഏറ്റെടുക്കാന്‍ തായറായില്ല. ഇതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കയത്.
വെള്ളിയാഴ്ച ഓഫിസിലെത്താതെ വിട്ടുനിന്ന നിതിന്‍ പട്ടേല്‍ ശനിയാഴ്ചയും ചുമതലയേറ്റിരുന്നില്ല. ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളായ കൗശിക് പട്ടേല്‍ , പ്രദീപ് സിങ് ജഡേജ, ഭൂപേന്ദ്ര സിങ് എന്നിവര്‍ വൈകുന്നേരം ഔദ്യോഗിക വസതിയിലെത്തി നിതിന്‍ പട്ടേലുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വകുപ്പിന്റെ വിഷയത്തില്‍ നിതിന്‍ പട്ടേല്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച പരജായപ്പെടുകയായിരുന്നു. നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയക്കണമെന്ന് പട്ടീദാര്‍മാരുടെ സംഘടനയായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് കണ്‍വീനര്‍ ലാല്‍ജി ഭായ് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം നിതിന്‍ പട്ടേലിന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മണ്ഡലമായ മെഹ്‌സാനയില്‍ പുതുവര്‍ഷ ദിനത്തില്‍ ലാല്‍ജി ഭായ് പട്ടേല്‍ ബന്ദിന് ആഹ്വാനംചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."