സ്ത്രീകള്‍ തനിയെ ഹജ്ജിന് പോവല്; അപേക്ഷകര്‍ക്ക് അനുമതി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തിന് തനിയെ പോകുന്നതിനായി അപേക്ഷ നല്കുന്ന എല്ലാ സ്ത്രീകള്‍ക്കും അനുവാദം നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ അപേക്ഷ നല്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഹജ്ജിനു പോകാനുള്ള അനുവാദം നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി തന്റെ മാസാന്ത റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞു.
ഒറ്റയ്ക്ക് പോകാന്‍ അപേക്ഷ നല്കുന്ന സ്ത്രീകളെ ഹജ്ജിനുള്ള നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും അവരെ പ്രത്യേകവിഭാഗമായി പരിഗണിച്ച് അവസരം നല്‍കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്രാവശ്യം ഏകദേശം 1300 സ്ത്രീകള്‍ മഹ്റം ഇല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്കിയിരിക്കുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."