ഇംഗ്ലണ്ടില്‍ സ്ഫോടനം നടത്തുമെന്ന് ഐ.എസ് ജിഹാദി വധു
ലണ്ടന്‍: ബ്രിട്ടനില്‍ രണ്ടുമാസത്തിനകം സ്ഫോടനം ഉണ്ടാകുമെന്ന് ഐ.എസ് ജിഹാദി വധുവിന്റെ ട്വീറ്റ്. ഐ.എസിന്റെ ജിഹാദി വധു എന്നറിയപ്പെടുന്ന സാലി ജോണ്‍ ആണ് ജൂണിലോ ജൂലൈയിലോ ബ്രിട്ടനെ ഐ.എസ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശം അയച്ചത്. ഇംഗ്ലണ്ട് ബൂം എന്നായിരുന്നു അവരുടെ സന്ദേശം. റമദാനില്‍ സ്ഫോടനം ഉണ്ടാകുമെന്ന മുന്നറിയിപ്പാണുള്ളത്. മിസിസ് ടെറര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഈമാസങ്ങളില്‍ സെന്‍ട്രല്‍ ബ്രിട്ടനില്‍ താന്‍ പോകില്ലെന്നും പ്രത്യേകിച്ച് ട്രെയിനില്‍ എന്നുമാണ് അടുത്ത സന്ദേശം. ഇതിനുള്ള കാരണം എന്നു വിശദീകരിക്കാനാണ് ഇംഗ്ലണ്ട് ബൂം എന്ന് ട്വീറ്റ് വന്നത്.
നേരത്തെ ഇംഗ്ലണ്ടിലെ പോപ്പ് ഗായിക ആയിരുന്ന ഇവര്‍ 2013 ല്‍ ഐ.എസില്‍ ചേര്‍ന്നു. ഇറാഖിലെ ഐ.എസ് നിയന്ത്രണത്തിലുള്ള മൗസിലിലാണ് ഇവര്‍ ഇപ്പോഴുള്ളതെന്നാണ് കരുതുന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മകനെയും കൊണ്ടാണ് ഇവര്‍ ഇറാഖിലേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."