HOME
DETAILS
MAL
ലുലു എക്സചേഞ്ചില്‍ കൊള്ള നടത്തിയവരെ പിടികൂടി
backup
January 22 2017 | 03:01 AM
മനാമ: ബഹ്റൈനില്‍ ഉമ്മുല്‍ ഹസം പ്രവിശ്യയില്‍ ലുലു എക്സ്ചേഞ്ച് കൊള്ളയടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ യൂറോപ്യന്‍ പൗരന്മാരാണ്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ച കാലത്താണ് ലുലു എക്സ്ചേഞ്ചിലത്തെിയ അക്രമികള്‍ ജീവനക്കാരെ ബന്ദിയാക്കി 2,000ത്തിലധികം ദിനാറുമായി കടന്നത്.
ഇവരില്‍ നിന്ന് പണവും കണ്ടെടുത്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടര്‍ അറിയിച്ചു. അടുത്ത ദിവസം പ്രതികളെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."