സമസ്ത ബഹ്‌റൈന്‍ ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഏരിയ കമ്മറ്റി ഗുദൈബിയയില്‍ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണം സംഘടിപ്പിച്ചു.
ഗുദൈബിയ മദ്‌റസയില്‍ നടന്ന ചടങ്ങ് മുന്‍ മദ്‌റസാ മുഅല്ലിം ഉസ്താദ് ഹൈദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ബാപ്പു മുസ്‌ലിയാരുടെ ശിഷ്യന്‍ ഉബൈദുല്ലാ റഹ്മാനി ഉസ്താദിനെ അനുസ്മരിച്ചു സംസാരിച്ചു.
ബാപ്പു മുസ്‌ലിയാരുടെ വിയോഗം ഒരു സംഘടനക്കോ സ്ഥാപനത്തിനോ മാത്രമല്ല, ഈ സമുദായത്തിനു തന്നെ തീരാനഷ്ടമാണെന്നും കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് സമുദായ പുരോഗതിക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച പണ്ഢിതനും മികച്ച സംഘാടകനും നേതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവും എല്ലാമായിരുന്നു ബാപ്പു മുസ്‌ലിയാരെന്ന് അദ്ദേഹം പറഞ്ഞു.
സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി എല്ലാ വിഭാഗം മുസ്‌ലിം സംഘടനകളെയും ഒപ്പം നിര്‍ത്തി വിജയം വരെ അദ്ദേഹം നടത്തിയ വിവിധ പോരാട്ടങ്ങളും കടമേരി റഹ്മാനിയ്യ അറബിക് കോളജിലെ പഠന കാലത്തുണ്ടായ ചില അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
ചടങ്ങില്‍ അന്‍സാര്‍ അന്‍വരി കൊല്ലം അധ്യക്ഷത വഹിച്ചു. ഉസ്താദ് അബ്ദുറസാഖ് നദ്‌വി, അശ്‌റഫ് കാട്ടില്‍ പീടിക ആശംസ പ്രസംഗം നടത്തി. സനാഫ് റഹ്മാന്‍ എടപ്പാള്‍ സ്വാഗതവും ഇസ്മാഈല്‍ വടകര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."