HOME
DETAILS
MAL
കനത്ത മൂടല്‍മഞ്ഞ്: വിമാനയാത്ര താറുമാറായി
backup
January 01 2018 | 03:01 AM
ദമാം: ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടത് ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വിസുകളെ ബാധിച്ചു. കാഴ്ച പൂര്‍ണമായും ഇല്ലാതായതിനാല്‍ വിമാനങ്ങള്‍ പലതും വഴിതിരിച്ചുവിടുകയോ വൈകി പറക്കുകയോ ആയിരുന്നു.
ശനിയാഴ്ച രാത്രി ഒന്പതുമുതല് രാവിലെ വരെയുള്ള സര്വിസുകളെയാണു ബാധിച്ചത്. പിന്നീട് രാവിലെ മുതലാണ് വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിച്ചത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് തിരിച്ചുവരുന്നവരും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നാട്ടിലേക്കുപോകുന്നവരുമായ ആയിരക്കണക്കിന് യാത്രക്കാരാണു ശരിക്കും വലഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."