ഒപ്പനയ്‌ക്കൊപ്പം നാസര്‍ പറശ്ശിനിക്കടവ് 25 വര്‍ഷം
കണ്ണൂര്‍: ഒപ്പന ജീവത തപസ്യയാക്കിയ നാസര്‍ പറശ്ശിനിക്കടവിന് കലോത്സവത്തില്‍ എതിരാളികളില്ല. ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി വിഭാഗം ഒപ്പനയില്‍ നാസറിന്റെ ടീമുകള്‍ക്കാണ് ഇത്തവണയും ഒന്നാംസ്ഥാനം.
കഴിഞ്ഞ നാലു വര്‍ഷങ്ങളായി സംസ്ഥാനത്ത് ഒപ്പനയില്‍ നാസറിനെ വെല്ലാന്‍ ആളില്ലാതായിട്ട്. ഇത്തവണ നാസര്‍ പരിശീലിപ്പിച്ചത് ഒന്‍പതു ടീമുകളെയാണ്. ഇതില്‍ എല്ലാ ടീമുകളും എ ഗ്രേഡിന് അര്‍ഹരായി. ഒപ്പം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ കോഴിക്കോട് സില്‍വര്‍ഹില്‍സ് എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും ഹയര്‍സെക്കന്‍ഡറിയില്‍ ദീനുല്‍ ഇസ്‌ലാംസഭ ഗേള്‍സ് എച്ച്.എസ്.എസ് രണ്ടാംസ്ഥാനവും നേടി.
25 വര്‍ഷമായി ഒപ്പനക്കൊപ്പമുള്ള നാസറിനെ വല്ല്യുമ്മ അലീമ ബീവിയാണ് ഒപ്പനയിലേക്കു കൊണ്ടുവന്നത്. ഇശല്‍മഹല്‍, ഒപ്പനപ്പുര, ബക്കളം എന്ന നാസറിന്റെ മേല്‍വിലാസം മാത്രംമതി നാസറിന് ഒപ്പനയോടുള്ള സ്‌നേഹം അളക്കാന്‍.
പറശ്ശിനിക്കടവ് മുക്കിലത്തിലെ പരേതനായ മുഹമ്മദിന്റെയും കുഞ്ഞാത്തുമ്മയുടെയും മകനാണ് നാസര്‍. സമീറയാണ് ഭാര്യ. ഷഹാമത്ത്, സഹല്‍, ആയിശ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."