എ ഗ്രേഡ് ഐ.ടി@സ്‌കൂളിനും
കണ്ണൂര്‍: 2009 മുതല്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ കലോത്സവ പ്രവര്‍ത്തനത്തില്‍ ഇത്രയും ഹൈടെക് ആയി കലോത്സവം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഐ.ടി @ സ്‌കൂള്‍ പിന്നണി പ്രവര്‍ത്തകര്‍. കലോത്സവത്തിനു മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ഇവരുടെ പ്രവര്‍ത്തനമാണ് ഇത്രയും ഹൈടെക് ആയി കലോത്സവത്തെ മാറ്റിയത്. 'പൂമരം' എന്ന പേരില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ദിവസങ്ങള്‍ക്കു മുമ്പേ അവതരിപ്പിച്ച് ഐടി അറ്റ് സ്‌കൂള്‍ രംഗപ്രവേശനം ചെയ്തു. കണ്ണൂരിന്റെ ചരിത്രവും കലാപാരമ്പര്യവും ഒപ്പിയെടുത്താണ് അപ്ലിക്കേഷന്‍ തയാറാക്കിയത്. മികച്ച പ്രതികരണത്തോടെ പൂമരം ക്ലിക്കാവുകയും ചെയ്തു.
വേദിയില്‍ നിന്നു ഫലപ്രഖ്യാപനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന വെബ് സൈറ്റും വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്‌സ് ചാനലിലൂടെ തത്സമയ സംപ്രേക്ഷണവും ബിഗ് സ്‌ക്രീനുമായി കലോത്സവത്തെ ഹൈടെക് ആക്കിയതില്‍ മികച്ച പങ്കുവഹിച്ചു. 119 പേരാണ് ഐ.ടി അറ്റ് സ്‌കൂളിന്റെ പിന്നണി പ്രവര്‍ത്തകര്‍. ഇതില്‍ 14 പേര്‍ സംസ്ഥാനതലത്തില്‍ നിന്നും 75 പേരെ കണ്ണൂരില്‍ നിന്നും തെരഞ്ഞെടുത്തവരാണ്. 12 പേര്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കുട്ടിക്കൂട്ടം ക്ലബില്‍ നിന്നുള്ള കുട്ടികളും. 30 പേര്‍ വിക്ടേഴ്‌സ് ചാനലിന്റെ പ്രവര്‍ത്തകരുമാണ്.
സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യവും മാധ്യമ പ്രവര്‍ത്തകര്‍ക്കായി വാട്‌സ് ആപ് ഗ്രൂപ്പും പരാതി പരിഹാര സെല്ലും ഇത്തവണത്തെ പ്രത്യേകതയായി. ഹൈടെക് ആയി കലോത്സവം അവസാന ഘട്ടത്തിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും യാതൊരു പരാതിയും ഇല്ലാതെ പ്രതിഭകളെ സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."