കനാല്‍ സംരക്ഷണത്തിന് വഞ്ചി യാത്ര സംഘടിപ്പിച്ചു
ചാവക്കാട്: കനോലി കനാലില്‍ മാലിന്യം തള്ളുന്നവരെ കïെത്താനും കനാല്‍ സംരക്ഷണത്തിനും വേïി വഞ്ചി യാത്ര സംഘടിപ്പിച്ചു. യാത്രക്കിടെ കനാലില്‍ മാലിന്യം തള്ളിയ ഒമ്പത് പേര്‍ക്ക് മുന്നറിയിപ്പ് സംഘം നോട്ടീസ് നല്കി. ഇറച്ചി അവശിഷ്ടങ്ങള്‍ തള്ളിയവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ കനോലി കനാലിലൂടെ നടത്തിയ വഞ്ചി യാത്ര നഗരസഭ ചെയര്മാന് എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് എ.എ മഹേന്ദ്രന്, കൗണ്‍സിലര്‍ വിശ്വംഭരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ മനോജ്, സി.യു മനോജ് കുമാര്‍, ശിവപ്രസാദ്, എ.അബ്ദുല്‍ കലാം എന്നിവരാണ് യാത്രാ സംഘത്തിലുïായിരുന്നത്. കനോലി കനാലില്‍ മാലിന്യം തള്ളുന്നത് കïെത്തിയാല്‍ ആറ് മാസം തടവും 10,000 രൂപ വരെ പിഴയും ചുമത്തുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് നഗരസഭ ചെയര്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."