HOME
DETAILS
MAL
പനീര്‍സെല്‍വം പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം
backup
January 22 2017 | 05:01 AM
ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ വീണ്ടും പ്രക്ഷോഭത്തിനിറങ്ങിയ പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി പനീര്‍സെല്‍വം കൂടിക്കാഴ്ച നടത്തി. ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ ഓര്‍ഡിനന്‍സല്ല വേണ്ടത് നിയമ നിര്‍മാണമാണ് വേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിഷേധക്കാര്‍ മറീന ബീച്ചിലും ചെന്നൈ നഗരത്തിലും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മധുര,ഡിണ്ടിഗല്‍,സേലം എന്നിവിടങ്ങളില്‍ റെയില്‍പ്പാത ഉപരോധിക്കുകയാണ്. അതേസമയം, അളങ്കനല്ലൂരില്‍ ജെല്ലിക്കെട്ട് മത്സരം തടസപ്പെട്ടു. എന്നാല്‍ ചിലയിടങ്ങളില്‍ ജെല്ലിക്കട്ട് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."