അമേരിക്കയിലെ സ്ഥാനപതിയെ ഫലസ്തീന് തിരിച്ചു വിളിച്ചു
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ സ്ഥാനപതിയെ ഫലസ്തീന് തിരിച്ചുവിളിച്ചു. 'കൂടിയാലോചനകള്‍ക്കായി' അംബാസഡര്‍ ഹുസ്സാംസാംലത്ത് ഫലസ്തീനിലോക്കു മടങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. യു.എസുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച് ചെയ്യുമെന്ന് ഫലസ്തീന് വിദേശകാര്യ മന്ത്രി റിയാദ് മാലികി പറഞ്ഞു.
ടംപിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഒരു സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്ന് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഫത്ഹ് പ്രസ്ഥാനത്തിന്റെ 53ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍, ജറൂസലം ഫലസ്തീന്റെ 'ശാശ്വത തലസ്ഥാന'മാണെന്ന് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം പിന്‍വലിക്കാന്‍ ഐക്യരാഷ്ട്രസഭയിലെ പൊതുസഭ ഏതാനും ദിവസം മുമ്പ് പ്രമേയം പാസാക്കിയിരുന്നു.
അതേസമയം, ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിനെതിരെ ഫലസ്തീനില്‍ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ചയും തുടര്‍ന്നു. ആയിരങ്ങളാണ് വിവിധ ഇടങ്ങളില്‍ തെരുവിലിറങ്ങിയത്. ചിലയിടങ്ങളില്‍ ഇസ്രാഈല്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. വെള്ളിയാഴ്ച ഗസ്സ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ സൈന്യം വെടിവെച്ചുകൊന്ന ജമാല്‍ മുസ്ലിഹ എന്ന 20കാരന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്. പ്രക്ഷോഭം ആരംഭിച്ചശേഷം 13 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."