കുവൈത്തില്‍ നാറ്റോ റീജിയണല്‍ സെന്റര്‍ തുറക്കുന്നു
റിയാദ്: കുവൈത് കേന്ദ്രമാക്കി റീജിയണല്‍ സെന്റര്‍ തുറക്കാന്‍ നാറ്റോ (നോര്‍ത്ത് അറ്റലാന്റിക് ത്രീറ്റി ഓര്ഗനൈസേഷന്) ഒരുങ്ങുന്നു. നാറ്റോ ജനറല്‍ ജീന്‍സ് സ്റ്റോള്ട്ടെങ് ബെര്‍ഗ് തിങ്കളാഴ്ച്ച നടത്തുന്ന കുവൈത് സന്ദര്‍ശനത്തില്‍ ഇതിന്റെ ഉദ്ഘാടനം ഉണ്ടായേക്കും.
നാറ്റോ ഇസ്താംബൂള്‍ കോര്പറേഷന് ഇനീഷിയെറ്റിവ് റീജിയന് സെന്റര്‍ കുവൈത് ഉദ്ഘാടന ചടങ്ങില്‍ ഇദ്ദേഹത്തോടൊപ്പം നാറ്റോ അംഗ രാജ്യങ്ങളിലെ അംബാസിഡര്‍മാരും ചടങ്ങില്‍ പങ്കെടുക്കുമെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇസ്താംബൂള്‍ കോര്പറേഷന് ഇനീഷിയെറ്റിവ് (ഐ.സി.ഐ), ജി.സി.സി സെക്രട്ടറി ജനറല്‍, സഊദി, ഒമാന്‍ രാജ്യങ്ങളിലെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
2004ലാണ് ബഹ്റൈന്‍, കുവൈത്, ഖത്തര്‍, യു എ ഇ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ ഇസ്താംബൂളില്‍ ഐ സി ഐ കേന്ദ്രം തുടങ്ങിയത്. അറബ് മേഖലയും നാറ്റോയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് ഇവിടെ കേന്ദ്രം സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."