മുജാഹിദ് സംസ്ഥാന സമ്മേളനം സമാപിച്ചു
കൂരിയാട്: മുജാഹിദ് സംസ്ഥാന സമ്മേളനം സമാപിച്ചു. നാലു ദിവസം നീണ്ട സമ്മേളനം ഇന്നലെ വൈകിട്ടു നടന്ന പൊതു സമ്മേളനത്തോടെയാണ് സമാപിച്ചത്. സമാപന സമ്മേളനം കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. എം.എ യൂസഫലി മുഖ്യാതിഥിയായി. ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷനായി. മുഹമ്മദ് അശ്‌റഫ് ഒമാന്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. അന്‍വര്‍ അമീന്‍ കല്‍പകഞ്ചേരി മദ്‌റസ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, സി. മുഹ്‌സിന്‍ എം.എല്‍.എ, എ.പി അബുസ്സുബ്ഹാന്‍ മുഹ്‌യിദ്ദീന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജന. സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, പി.കെ അഹമ്മദ്, എം. മുഹമ്മദ് മദനി, എം. അബ്ദുറഹ്മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം പ്രസിഡന്റ് എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, എം.എസ്.എം പ്രസിഡന്റ് ജലീല്‍ മാമാങ്കര പ്രസംഗിച്ചു. പൊയിലില്‍ അബ്ദുല്ല, എന്‍.കെ മുഹമ്മദലി, വി.കെ അഷ്‌റഫ്, അബ്ദുല്‍ മജീദ് ഫാറൂഖ് മൂസ, വി.കെ സിറാജ്, സി.പി കുഞ്ഞിമുഹമ്മദ്, കെ.എം മുഹമ്മദ്, അബ്ദുല്ല പങ്കെടുത്തു.
രാവിലെ വിദ്യാര്‍ഥി സമ്മേളനം ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അധ്യക്ഷനായി. അഡ്വ. ടി. സിദ്ദീഖ്, വി.എസ് ജോയ്, അശ്‌റഫലി, മിസ്ഹബ് കീഴരിയൂര്‍, എം.എസ്.എം ജന. സെക്രട്ടറി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ജാസര്‍ രണ്ടത്താണി, റിഹാസ് പുലാമന്തോള്‍, ആദില്‍ അത്തീഫ്, ഹാസില്‍ മുട്ടില്‍ സംസാരിച്ചു. ശരീഅത്ത് സമ്മേളനത്തില്‍ മുഹ്‌യിദ്ദീന്‍കോയ മദനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി, അബ്ദുസ്സലാം പാലപ്പറ്റ, അലി അക്ബര്‍ ഇരിവേറ്റി, മുഹമ്മദലി അന്‍സാരി, എന്‍.കെ ത്വാഹ പ്രസംഗിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അധ്യക്ഷനായി.
നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സത്താര്‍ പള്ളിപ്പാട് അധ്യക്ഷനായി. അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്‍, അഡ്വ. കെ. ഹനീഫ് പ്രസംഗിച്ചു. മനുഷ്യാവകാശ സമ്മേളനം മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യാതിഥിയായി. അഡ്വ. പി.എ പൗരന്‍, അഡ്വ. ടി.ഒ നൗഷാദ്, അഡ്വ. മായിന്‍കുട്ടി മേത്തര്‍, അബ്ദുല്‍ ഹസീബ് മദനി, ജഅ്ഫര്‍ വാണിമേല്‍, അഹമ്മദ് അനസ് മൗലവി, സലീം ഫാറൂഖി, നൗഷാദ് കുറ്റ്യാടി പ്രസംഗിച്ചു. എച്ച്.ഇ മുഹമ്മദ് ബാബു സേഠ് അധ്യക്ഷനായി.
ന്യൂനപക്ഷാവകാശ സമ്മേളനം ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. കെ.കെ കൊച്ചുമുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, എ.ബി മൊയ്തീന്‍ കുട്ടി, ഉമര്‍ ഫാറൂഖ്, സി.ടി അബ്ദുറഹീം, മുസ്തഫ പുത്തൂര്‍, അലി മെക്ക, പി.സി സുലൈമാന്‍ മദനി, നവാസ് റഷാദി, അബ്ദുസ്സലാം പള്ളിയില്‍ പ്രസംഗിച്ചു.
വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസന്‍ റിസ്‌വി ഉദ്ഘാടനം ചെയ്തു.സി.പി ഉമര്‍ സുല്ലമി അധ്യക്ഷനായി. കെ.വി തോമസ് എം.പി, എം.ഐ ഷാനവാസ് എം.പി, ഉനൈസ് പാപ്പിനിശ്ശേരി, സി. മുഹമ്മദ് സലീം സുല്ലമി, ഇര്‍ഷാദ് സ്വലാഹി, കെ.സി നിഅ്മത്തുല്ല സ്വലാഹി, അബ്ദുല്‍ ഖനി സ്വലാഹി, അക്ബര്‍ അലി പ്രസംഗിച്ചു.
പ്രവാസി സംഗമത്തില്‍ ഹുസൈന്‍ ഫുജൈറ അധ്യക്ഷനായി. ബശീര്‍ പട്ടേല്‍താഴം, ശിഹാബ് എടക്കര, സഅദുദ്ദീന്‍ സ്വലാഹി, ഡോ. ഫാറൂഖ്, വി. അബൂബക്കര്‍ സ്വലാഹി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."