കണ്ണൂര്‍ കലക്ടര്‍ പോരാട്ടത്തിലാണ്; പ്ലാസ്റ്റിക്കിനെതിരേ
കണ്ണൂര്‍: കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദലി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്. പ്ലാസ്റ്റിക്കിനെതിരേയാണ് ഈ യുവ കലക്ടറുടെ സന്ധിയില്ലാത്ത സമരം തുടരുന്നത്. നിര്‍ദേശം ലംഘിച്ച് പ്ലാസ്റ്റിക് കാരിബാഗുകള്‍ സൂക്ഷിച്ച 10 കടകളുടെ ലൈസന്‍സാണ് ഒരാഴ്ചക്കിടെ കലക്ടര്‍ റദ്ദ് ചെയ്തത്. കലക്ടര്‍ തന്നെ നേരിട്ടെത്തി പ്ലാസ്റ്റിക് ബാഗുകള്‍ സൂക്ഷിച്ച ഗോഡൗണുകളും പൂട്ടിച്ചു.
കഴിഞ്ഞ ദിവസം പ്രമുഖ ഓണ്‍ലൈന്‍ മാസിക മീര്‍ മുഹമ്മദലിയുടെ പ്ലാസ്റ്റിക്കിനെതിരേയുളള പോരാട്ടത്തെ അംഗീകരിച്ച് രാജ്യത്തെ മികച്ച 10 ഐ.എ.എസ് ഓഫിസര്‍മാരുടെ പട്ടികയിലേക്ക് തെരഞ്ഞെടുത്തിരുന്നു.
പ്ലാസ്റ്റിക് സഞ്ചി നിരോധനം കൂടുതല്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ തുടരുകയാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം. നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പ്ലാസ്റ്റിക് സഞ്ചി വില്‍പ്പന തുടര്‍ന്ന സ്ഥാപനങ്ങളുടെ ലൈസന്‍സാണ് തുടക്കത്തില്‍ റദ്ദ് ചെയ്യുന്നത്.
കലക്ടര്‍ തന്നെ നേരിട്ട് നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ നഗരത്തിലെ ഒരു കട പൂട്ടി സീല്‍ ചെയ്യുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. ആവര്‍ത്തിച്ചുള്ള നിയമലംഘനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കിയ പുതിയതെരു കാട്ടാമ്പള്ളി റോഡിലെ ഒരു സ്ഥാപനം വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ നടത്തിയ ശ്രമം തടയുകയും ചെയ്തു.
വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് കടയുടെ ലൈസന്‍സ് പഞ്ചായത്ത് അധികൃതര്‍ റദ്ദാക്കിയിരുന്നു. പെട്ടെന്ന് കേടാകുന്ന പലഹാരങ്ങള്‍ കടയിലുണ്ടായിരുന്നതിനാല്‍ രാത്രിവരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്തില്‍ 5000 രൂപ പിഴയൊടുക്കുകയും പുതിയ ലൈസന്‍സിന് അപേക്ഷ നല്‍കുകയും ചെയ്ത കടയുടമ, പിറ്റേ ദിവസം രാവിലെ വീണ്ടും തുറക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ കലക്ടറുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്തില്‍ വീണ്ടും കട അടപ്പിച്ചു.
വ്യാപാരികളുടെ എതിര്‍പ്പ് തനിക്കു നേരെ ഉയരുന്നുണ്ടെന്ന് കലക്ടര്‍ക്കറിയാം. എന്നാല്‍ ഒന്നേ അവരോടു പറയാനുള്ളൂ മീര്‍ മുഹമ്മദലിക്ക്. പ്ലാസ്റ്റിക് ഉയര്‍ത്തുന്ന മാരകമായ ദൂക്ഷ്യഫലം കലക്ടറേയും വ്യാപാരികളേയുമെല്ലാം ഒരു പോലെയാണ് ബാധിക്കുക. അതിനാല്‍ ജില്ല പ്ലാസ്റ്റിക് മുക്തമായേ പറ്റൂ എന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഈ യുവകലക്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."