അര്‍ഹരായവര്‍ക്ക് മത്സ്യത്തൊഴിലാളി പെന്‍ഷന്‍ ഉറപ്പാക്കും
തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ പറഞ്ഞു. ആധാര്‍ കാര്‍ഡില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് കാര്‍ഡ് ലഭ്യമാക്കുന്നതിനും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യാന്‍ ജനകീയ പങ്കാളിത്തത്തോടെ മത്സ്യബോര്‍ഡ് നടപ്പിലാക്കാന്‍ ഉദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.
ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശിക തീര്‍ത്തു വിതരണം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചു. തണല്‍ പദ്ധതിയുടെ സഹായം ലഭിക്കാത്തവര്‍ക്ക് പുതിയ അപേക്ഷകള്‍ നല്‍കും. ക്ഷേമനിധി പാസ്ബുക്ക് നഷ്ടപ്പെട്ടവര്‍ ഫിഷറീസ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയാല്‍ റീജിയണല്‍ എക്‌സിക്യൂട്ടീവിന്റെ അംഗീകാരത്തോടെ ഒരു മാസത്തിനുളളില്‍ പുതിയ ബുക്ക് നല്‍കും.
ക്ഷേമനിധി വിഹിതം അടയ്ക്കുന്നതില്‍ കുടിശിക വരുത്തിയ അംഗങ്ങള്‍ക്ക് ഇളവ് നല്‍കി ഫെബ്രുവരി 15നുളളില്‍ വിഹിതം അടയ്ക്കുന്നതിന് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനായി ജില്ലയില്‍ 15 കേന്ദ്രങ്ങള്‍ തുറക്കാനും ജനുവരി 29, 30, 31 തിയതികളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുവാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."