'അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്'- പിണറായിയോട് കാനം
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തു വിടാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ വിവരങ്ങളും നല്കാന്‍ കഴിയില്ലെന്ന നിലപാട് ശരിയല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ നിലപാടെടുത്തപ്പോള്‍ എതിര്‍ത്തവരാണ് ഇടതുപക്ഷം. ഉമ്മന്‍ചാണ്ടിയുടെ അതേ നിലപാട് ഇടതുപക്ഷം എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
വിവരാവകാശനിയമത്തിന് അപ്പുറം ഭരണകാര്യങ്ങളില്‍ രഹസ്യം സൂക്ഷിക്കണമെന്ന് ആര് പറഞ്ഞാലും ശരിയല്ലെന്നും കാനം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയോട് നിലപാട് പുനപരിശോധിക്കാന്‍ ആവശ്യപ്പെടുമോയെന്ന് ചോദിച്ചപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും രാജ്യത്ത് നിലവിലുള്ള നിയമം അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നുമായിരുന്നു കാനത്തിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."