കണ്ണൂര്‍ ഉരുവച്ചാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിച്ച നിലയില്‍
ഉരുവച്ചാല്‍: തില്ലങ്കേരിയില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം യൂത്ത് കോണ്‍ഗ്രസ് നേതാവും ജവഹര്‍ ബാലജനവേദി മണ്ഡലം വൈസ് ചെയര്‍മാനുമായ എം ജിബിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തികച്ചും സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പറഞ്ഞു.
അതേസമയം, നടുവനാട് കൊട്ടൂര്‍ ഞാലില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറുമുണ്ടായി.എന്‍. കെ.ജിഷ്ണു വിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ രണ്ടു ജനല്‍ ചില്ല് തകരുകയും ചെയ്തു. രണ്ടു തവണ സ്റ്റീല്‍ ബോംബ് വീടിനു നേരെ എറിഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."