മുഖ്യമന്ത്രിയുടെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് ചെന്നിത്തല
മനാമ: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഹൃസ്വ സന്ദര്‍ശനത്തിന് ബഹ്‌റൈനിലെത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
വിവരാവകാശത്തിന്റെ പരിധിയില്‍ നിന്നു മന്ത്രിസഭാ തീരുമാനങ്ങളെ ഒഴിവാക്കണമെന്ന കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമാണ്. ഈ കേസില്‍ താനും കക്ഷിചേര്‍ന്നിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിസഭ ഒരു തീരുമാനം എടുത്താല്‍ അതു രഹസ്യമല്ല. തീരുമാനത്തില്‍ മുഖ്യമന്ത്രി ഒപ്പിട്ടാല്‍ പബ്ലിക് ഡോക്യുമെന്റാണ്. കാബിനറ്റ് നോട്ടുപോലും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതും ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുള്ളതുമാണ്. സര്‍ക്കാര്‍ നിലപാടിനെതിരേ വിവരാവകാശ കമ്മിഷണര്‍ തന്നെ വിയോജിക്കുകയുണ്ടായി.
മുഖ്യമന്ത്രി പ്രവാസി വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."