അസത്യം പ്രചരിപ്പിച്ച് മോദി ഹരിശ്ചന്ദ്രന്റെ പിതാവാകാന്‍ ശ്രമിക്കുന്നു: ജയറാം രമേശ്
തിരുവനന്തപുരം:അസത്യം പ്രചരിപ്പിച്ച് ഹരിശ്ചന്ദ്രന്റെ പിതാവാകാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും നോട്ട് അസാധുവാക്കിയതിലൂടെ അവിസ്മരണീയമായ മണ്ടത്തരമാണ് കാട്ടിയതെന്നും മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ്. കേന്ദ്ര സര്‍ക്കാരിനെതിരേ എ.ഐ.സി.സി പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായി ഇന്ദിരാ ഭവനില്‍ ജന്‍ വേദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യമേവ ജയതേയ്ക്ക് പകരം അസത്യമേവ ജയതേയാണ് മോദി പ്രചരിപ്പിക്കുന്നത്.നോട്ട് അസാധുവാക്കല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനമാണ്. സാമ്പത്തിക തീരുമാനമായിരുന്നെങ്കില്‍ വിദഗ്ധരുമായി കൂടിയാലോചിക്കുമായിരുന്നു. ഒരു സാമ്പത്തിക വിദഗ്ധനും ഈ മണ്ടന്‍ തീരുമാനം അംഗീകരിക്കില്ല. അസാധുവാക്കല്‍ പൂര്‍ണ പരാജയമാണങ്കിലും ഈ സത്യം ഒരിക്കലും പുറത്തു പറയാന്‍ മോദി തയാറാകില്ല.
ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിജിയ്ക്ക് പകരം മോദിയുടെ ചിത്രം അച്ചടിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ജയറാം രമേശ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അധ്യക്ഷനായി. എ.ഐ.സി.സി സംസ്ഥാന നിരീക്ഷകന്‍ കെ.വി തങ്കബാലു, ജില്ലാ നിരീക്ഷകരായ മാതേ ഗൗഡ്, രാജേഷ് കുമാര്‍ എം.എല്‍.എ, അരുള്‍ അന്‍പരശ്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ഡി സതീശന്‍ എം.എല്‍.എ, എം.എം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, ടി. ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍ക്കര സനല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."