അരവിന്ദ് കെജ്്‌രിവാളിനെ തെര.കമ്മിഷന്‍ ശാസിച്ചു
ന്യൂഡല്‍ഹി: ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശാസിച്ചു.
ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങിയാലും വോട്ട്എ.എ.പിക്ക് ചെയ്യണമെന്ന തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ നടത്തിയ പ്രസ്താവനയാണ് കെജ്‌രിവാളിനെ കമ്മിഷന്‍ ശാസിച്ചത്.
പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് തുടരുകയാണെങ്കില്‍ കെജ്‌രിവാളിനെതിരേയും പാര്‍ട്ടിക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി. എ.എ.പിയുടെ അംഗീകാരം മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.
ജനുവരി നാലിന് ഗോവയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കെജ്‌രിവാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പണം വാഗ്ദാനം ചെയ്താല്‍ നിരസിക്കരുത്. പണം സ്വീകരിക്കണം.
വിലക്കയറ്റം അനുസരിച്ച് 5,000 രൂപക്കു പകരം 10,000 രൂപ ചോദിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ കെജ്‌രിവാള്‍ രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് തെറ്റാണെന്നും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."