HOME
DETAILS
MAL
റാണിഘട്ട് എക്‌സ്പ്രസ് പാളം തെറ്റി
backup
January 22 2017 | 07:01 AM
ജയ്പൂര്‍: രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ റാണിഘട്ട് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് ട്രെയിനിന്റെ 10 കോച്ചുകള്‍ പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. ജെയ്‌സല്‍മീറിനും തയാട്ട് ഹമിറയ്ക്കും ഇടയിലായിരുന്നു അപകടമെന്ന് വടക്ക്-പടിഞ്ഞാറന്‍ മേഖലാ റെയില്‍വേ വക്താവ് തരുണ്‍ ജെയിന്‍ അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാളത്തിന് കേടുണ്ടായതാണ് ട്രെയിന്‍ അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക വിവരമെന്ന് തരുണ്‍ ജെയിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."