HOME
DETAILS

രജനിക്കെങ്ങനെ കഴിയും എം.ജി ആറാകാന്‍

  
backup
January 01 2018 | 19:01 PM

rajani-mgr-spm-today-articles

കലഞ്ജര്‍ കരുണാനിധിയും എം.ജി.ആറും ജയലളിതയും സിനിമ വഴി തമിഴകരാഷ്ട്രീയം കൈപ്പിടിയിലൊതുക്കിയ ചരിത്രമാവര്‍ത്തിക്കാന്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് എളുപ്പമാകുമോ. രജനിയുടെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനത്തെ തുടര്‍ന്നു തമിഴകം ചിന്തിക്കുന്നത് ഇങ്ങനെയാണ്. രസികര്‍ മണ്‍റങ്ങള്‍ വഴി അണ്ണാ ഡി.എം.കെ രൂപീകരിച്ച എംജി.ആറിന്റെ വഴിയില്‍ തന്റെ ആത്മീയരാഷ്ട്രീയ പാര്‍ട്ടിയെ ജനകീയമാക്കാമെന്നാണു രജനിയുടെ കണക്കുകൂട്ടല്‍. സിനിമാതാരമെന്ന നിലയില്‍ രജനിക്ക് എം.ജി.ആറിനോളം ശക്തി അവകാശപ്പെടാമെങ്കിലും അണ്ണാ ഡി.എം.കെ രൂപീകരിക്കുന്നതിനു മുന്‍പ് എം.ജി.ആറിനുണ്ടായിരുന്ന രാഷ്ട്രീയാടിത്തറ രജനിക്കില്ലെന്നതാണു വസ്തുത.
ദ്രാവിഡരാഷ്ട്രീയംവഴി തമിഴകത്തു കോണ്‍ഗ്രസിന്റെ വാഴ്ച തകര്‍ത്ത ഡി.എം.കെയുടെ ഉപജ്ഞാതാവ് സി.എന്‍ അണ്ണാദുരൈയുടെ തണലില്‍ വളരുകയും ഏഴൈതോഴനായി പടര്‍ന്നുപന്തലിക്കുകയും ചെയ്ത വടവൃക്ഷമായിരുന്നുഎം.ജി.ആര്‍. ആ പ്രതിച്ഛായയിലാണ് എം.ജി.ആര്‍ സ്വന്തം പാര്‍ട്ടി കെട്ടിപ്പടുത്തതും ദീര്‍ഘകാലം തമിഴകത്തിന്റെ അമരക്കാരനായതും. എം.ജി.ആറിനു കീഴില്‍ ദ്രാവിഡരാഷ്ട്രീയം പയറ്റിയാണു ജയലളിതയും എ.ഐ.എ.എ.ഡി.എം.കെയുടെ അനിഷേധ്യനേതാവായത്.
കലഞ്ജര്‍ കരുണാനിധി പേരിനെ അന്വര്‍ഥമാക്കുമ്പോലെ വന്‍വിജയം വരിച്ച പഴയകാല രാഷ്ട്രീയനാടകങ്ങളുടെ രചയിതാവും സിനിമകളുടെ തിരക്കഥാകൃത്തുമെന്ന ഖ്യാതിയോടെയാണു രാഷ്ട്രീയത്തിലെത്തിയത്. അരനൂറ്റാണ്ടിലധികം ചരിത്രമുള്ള ദ്രാവിഡരാഷ്ട്രിയമാണു തമിഴ്‌നാട്ടിലെ എല്ലാവിധ സാമൂഹികമാറ്റങ്ങള്‍ക്കും വഴിയൊരുക്കിയത്. ദ്രാവിഡരാഷ്ട്രീയത്തിന്റെ സംഭാവന തമിഴ് മക്കള്‍ക്കു മറക്കാനാവില്ല. കാട്ടുകള്ളന്‍ വീരപ്പന്‍വരെ അവസാനകാലത്ത് തമിഴ് രാഷ്ട്രീയാവശ്യം ഉന്നയിച്ചാണു മക്കളില്‍ അന്‍പുള്ള നന്‍പനാകാന്‍ ശ്രമിച്ചത്.
അതുകൊണ്ട്, ദ്രാവിഡരാഷ്ട്രീയത്തെ പാടേ തള്ളിക്കളഞ്ഞു തമിഴകത്തു തലൈവരാവുക എളുപ്പമല്ല. 1916ല്‍ സാമൂഹികനീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ നീതികക്ഷിയുടെ പാരമ്പര്യമാണു ദ്രാവിഡപ്രസ്ഥാനങ്ങളുടേത്.
നൂറ്റാണ്ടുകളായി അടിമത്തത്തില്‍ കിടന്ന സമൂഹത്തിന്റെ വിമോചനത്തിനായി ജനവികാരം ഉണര്‍ത്തുകയും സംഘടിതസമരം നയിക്കുകയും ചെയ്തത് അവരാണ്. ദ്രാവിഡവംശത്തിന്റെ തനിമയും മഹിമയും പാരമ്പര്യവും തമിഴ്ജനതയുടെ രക്തത്തിന്റെ ഭാഗമാണ്. സ്വന്തം പൈതൃകവും സംസ്‌കാരവുമുള്ള ദ്രാവിഡജനത തന്തൈ പെരിയാറിന്റെ ദ്രാവിഡരാഷ്ട്രീയത്തിലൂന്നിയാണ് 67 ല്‍ സംസ്ഥാന ഭരണം പിടിച്ചെടുത്തത്. അതിനുശേഷം നാളിതുവരെ ദ്രാവിഡകക്ഷികള്‍ മറ്റാര്‍ക്കും ഭരണം വിട്ടുകൊടുത്തിട്ടില്ല. 72ലാണു ദ്രാവിഡ മുന്നേറ്റക്കഴകം പിളരുന്നത്. എം.ജി.ആര്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചത്. ഒരു ഘട്ടത്തില്‍ അതു ഡി.എം.കെയെക്കാളും വലിയ പാര്‍ട്ടിയായി.
76ല്‍ സംസ്ഥാനഭരണം പിടിച്ചെടുത്ത എം.ജി.ആര്‍ 1987ല്‍ മരിക്കുംവരെ മുഖ്യമന്ത്രിയായി. അതേ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തില്‍ ജയലളിതയും ദീര്‍ഘകാലം മുഖ്യമന്ത്രിയായി. 69 ല്‍ കരുണാനിധി മുഖ്യമന്ത്രിയായതും ദ്രാവിഡരാഷ്ട്രീയത്തിന്റെ തണലിലാണ്.
ആശയങ്ങള്‍ക്കു പകരം വ്യക്തികള്‍ ദ്രാവിഡരാഷ്ട്രീയത്തെ നയിച്ചപ്പോഴാണ് അതില്‍ ശൈഥില്യമുണ്ടായത്. അപ്പോഴും രണ്ടിലൊന്നു മാത്രമാണു വാണത്. ദ്രാവിഡരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞു ബി.ജെ.പിയുമായുള്ള ബാന്ധവത്തിലൂടെ രജനിക്കു ചേപ്പാക്കത്തേക്ക് ചുവടുവക്കാനാവില്ലെന്നര്‍ഥം.
രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന തിരിച്ചറിവിനു പാഴൂര്‍പടിപ്പുരവരെ പോകേണ്ടതില്ല. സ്വന്തംകാലില്‍ തമിഴകത്തു നിലയുറപ്പിക്കാനാവാത്ത ബി.ജെ.പി ആദ്യം ആഗ്രഹിച്ചത് ജയലളിതയില്ലാത്ത അണ്ണാ ഡി.എം.കെ.യെ കൂട്ടുപിടിച്ചു കാര്യം സാധിക്കാമെന്നായിരുന്നു. അതു നടന്നില്ല.
ആ മോഹഭംഗത്താലാണ് ആര്‍.എസ്.എസ് താത്വികാചാര്യനും പ്രധാനമന്ത്രിയുടെ സ്വന്തമാളുമായ എസ്. ഗുരുമൂര്‍ത്തി കഴിഞ്ഞദിവസം തമിഴ്‌നാട് സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജനി തങ്ങളെ കരകയറ്റുമെന്നാണ് ബി.ജെ.പിയുടെ പകല്‍ക്കിനാവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  13 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago