HOME
DETAILS

മയക്കുമരുന്നുകളുടെ ലോകം

  
backup
January 01 2018 | 19:01 PM

drugs-world-spm-today-articles

തലച്ചോറിന്റെ രാസഘടനയ്ക്കു മാറ്റമുണ്ടാക്കി വിഭ്രാന്തിയിലാക്കി ക്രമേണ ഉപയോഗത്തിന് അടിമപ്പെടുന്ന പദാര്‍ഥമാണു മയക്കുമരുന്ന്. ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പെത്തഡിന്‍ ബ്രു പിനോര്‍ഫിന്‍, പെന്റാ ബാര്‍ബിറ്റോണ്‍ പ്രോക്ഡിവോന്‍ കോഡീന്‍, ഡയസിപാം, ആല്‍പ്രാപോളാം തുടങ്ങി അസംഖ്യം മരുന്നുകള്‍ മയക്കുമരുന്നായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇവ ഉപയോഗിച്ചാലുണ്ടാവുന്ന മാനസികവിഭ്രാന്തി ആസ്വദിക്കുകയാണവര്‍. ഉത്തേജകങ്ങള്‍, മന്ദീഭവങ്ങള്‍, വിഭ്രജനകങ്ങള്‍, കനാബിസ്, നര്‍ക്കോട്ടിക് അനാജസിക്‌സ് എന്നിങ്ങനെ നാശത്തിലേക്കു നയിക്കുന്ന പലതരം ലഹരിപദാര്‍ഥങ്ങളുണ്ട്.
പുരുഷന്മാരിലാണു മയക്കുമരുന്നുപയോഗം കൂടുതല്‍. പക്ഷേ, ആശങ്കപ്പെടുത്തുംവിധം, കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ഇതിന്റെ ഉപയോഗം പെണ്‍കുട്ടികളിലും വര്‍ധിക്കുന്നു. വിദ്യാര്‍ഥികള്‍, കൃഷിപ്പണിക്കാര്‍, പ്രൊഫഷനലുകള്‍ എന്നിവരിലെല്ലാം മയക്കുമരുന്ന് അടിമകളുണ്ട്. ധാരാളം തൊഴില്‍രഹിതരും ഇതിന്റെ ദൂഷ്യഫലങ്ങള്‍ക്കടിമപ്പെട്ടതായി പഠനങ്ങള്‍ പറയുന്നു. ഉന്മാദം, വിഷാദം, ഉത്കണ്ഠ, മതിഭ്രമം തുടങ്ങിയ മാനസികരോഗങ്ങള്‍ ബാധിച്ചവരിലും മയക്കുമരുന്നിന്റെ ഉപയോഗം കൂടുതലാണ്. 
മയക്കുമരുന്നിലെ രാസഘടകങ്ങള്‍ തലച്ചോറിലെത്തി സ്വബോധം നഷ്ടപ്പെടുത്തുന്നു. അമിതമായ ദുഃഖം, വൈകാരികവെപ്രാളം, മയക്കം, ഓര്‍മക്കുറവ്, പിച്ചുംപേയും പറയല്‍, ശ്രദ്ധക്കുറവ്, ദാഹവും വിശപ്പും ഇല്ലാതിരിക്കുക, ഹൃദയമിടിപ്പു കുറയ്ക്കല്‍ എന്നിവയെല്ലാമാണു ഫലം. ഒടുവില്‍ ആത്മഹത്യാപ്രവണത വരെയുണ്ടാകും. ബോധപൂര്‍വമല്ലാതെ ഉപയോഗിച്ചാലും മാനസികമായി അടിപ്പെട്ടുപോകും. മയക്കുമരുന്നുപയോഗിച്ചവര്‍ തിരിച്ചുകയറാന്‍ സാധിക്കാത്ത വിധത്തിലുള്ള പതനത്തിലെത്തും. ശാസ്ത്രീയചികിത്സയിലൂടെയും ലഹരി ഉപയോഗശീലം നിര്‍ത്താന്‍ കഴിഞ്ഞെന്നുവരില്ല.
നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ട് അനുസരിച്ചു യോഗ്യതയുള്ള ഡോക്ടറുടെ വ്യക്തമായ നിര്‍ദേശത്തോടുകൂടി മാത്രമേ ഇത്തരം മരുന്നു വിതരണം ചെയ്യാന്‍ പാടുള്ളൂ. എച്ച്, എച്ച്‌വണ്‍,എക്‌സ് കാറ്റഗറിയിലുള്ള മരുന്നു വില്‍ക്കുമ്പോള്‍, പ്രത്യേക രജിസ്റ്ററില്‍ മരുന്നു നിര്‍ദേശിച്ച ഡോക്ടറുടെ പേരും രോഗിയുടെ പേരും രേഖപ്പെടുത്തണമെന്നും രജിസ്റ്റര്‍ മൂന്നുവര്‍ഷം സൂക്ഷിക്കണമെന്നും നിയമം പറയുന്നു. 46 മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ ഇതു പൊതുവെ പാലിക്കുന്നുണ്ടെങ്കിലും പോണ്ടിച്ചേരി, മൈസൂര്‍, ഗോവ, ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഇതേ മയക്കുമരുന്നു കള്ളക്കടത്തായി യഥേഷ്ടം ഇവിടെയെത്തുന്നു. 50 രൂപ വിലവരുന്ന മരുന്നിന് ബ്ലാക്കില്‍ 500 രൂപയായിരിക്കും വില. 
24 മുതല്‍ 36 മണിക്കൂര്‍വരെ നീണ്ടുനില്‍ക്കുന്ന ഉന്മാദാവസ്ഥ ഈ മയക്കുമരുന്നുകള്‍ ഉണ്ടാക്കുന്നു. പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പില്‍ ബന്ധപ്പെട്ടാല്‍ വിതരണക്കാര്‍ എത്തിച്ചുകൊടുക്കും. ലഹരിഗുളികയുടെ ഉന്മാദാവസ്ഥ പരമാവധി ആസ്വദിപ്പിക്കാന്‍ പ്രത്യേകയിടങ്ങളില്‍ പുതുവത്സര പരിപാടിയെപ്പോലെ നൃത്തവും പാട്ടുമൊക്കെച്ചേര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന ചില വന്‍കിട റിസോര്‍ട്ടുകളും ഹോട്ടലുകളുമുണ്ട്.

പ്രഭുകുടുംബത്തിന്റെ ദാരുണമായ കഥനകഥ 
വീട്ടില്‍ വരുന്ന ആളുകള്‍ക്ക് ഉപദേശം നല്‍കുന്ന ഉപ്പയെക്കണ്ടാണു ഷേക് ദര്‍വേശ് വളര്‍ന്നത്. സമൂഹത്തില്‍ നല്ല സ്ഥാനമായിരുന്നു പിതാവിന്. കുടുംബവും മോശമല്ലായിരുന്നു. പിതാവിനു മക്കളെക്കുറിച്ചു നല്ല മതിപ്പായിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കുന്ന തിരക്കില്‍ മകനെ വേണ്ടത്ര ശ്രദ്ധിക്കാനായില്ല. മകന്‍ പഠനത്തില്‍ അലസനായിരുന്നു. അതേസമയം, സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍നിന്നു വരുന്ന അവനെ ചുറ്റിപ്പറ്റി തെറ്റായ കൂട്ടുകാര്‍ പെരുകി. 
നേരം വൈകി വീട്ടിലെത്തുന്നതു പതിവായി. പഠനം ശ്രദ്ധിക്കാതെ സുഖിച്ചു ജീവിച്ചു. തെറ്റായ കൂട്ടുകെട്ട് ദര്‍വേശിനെ പന്ത്രണ്ടാം വയസ്സില്‍ത്തന്നെ മറ്റൊരാളാക്കി മാറ്റിയിരുന്നു. കോളജിലെ മുതിര്‍ന്ന കുട്ടികളുമായി ചേര്‍ന്ന് മയക്കുമരുന്ന് സിറിഞ്ച് ഉപയോഗിച്ചു കുത്തിവയ്ക്കാന്‍ തുടങ്ങി. വീട്ടില്‍നിന്ന് അകലെയുള്ള പിതാവിന്റെ ജോലിസംബന്ധമായ താമസം, വീട്ടിലെ ശ്രദ്ധയില്ലായ്മ ഇതെല്ലാം അവനു വഴിതെറ്റാനുള്ള സാഹചര്യമൊരുക്കി. 
മയക്കുമരുന്നുപയോഗത്തിനുള്ള പണം കണ്ടെത്തുക പ്രയാസമായി. മറ്റു പലരെയും പോലെ മയക്കുമരുന്ന് കാരിയര്‍ ആയി പണമുണ്ടാക്കാന്‍ അഭിമാനം അവനെ അനുവദിച്ചില്ല. പിന്നെയുള്ള വഴി വീട്ടില്‍നിന്നു മോഷ്ടിക്കലാണ്. അതവന്‍ ശീലിച്ചു. കണ്ടുപിടിക്കപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ ബന്ധുവീടുകളിലും വിവാഹവീടുകളിലുമെല്ലാം മോഷണം തുടങ്ങി. തുടര്‍ന്നു കൈവച്ചതു നേര്‍ച്ചപ്പെട്ടികളില്‍. നിരവധി നേര്‍ച്ചഭണ്ഡാരങ്ങള്‍ മോഷ്ടിച്ചു. അവസാനം പിടിക്കപ്പെട്ടു. അപ്പോഴും അവനു പ്രായപൂര്‍ത്തിയായിരുന്നില്ല. പിതാവിന്റെ സ്വാധീനബലത്തില്‍ വലിയ പ്രശ്‌നമാവാതെ രക്ഷപ്പെട്ടു. 
ഒരുനാള്‍, എറണാകുളത്തേക്കു വണ്ടികയറി. പിന്നെ കുറച്ചുകാലം അവനെക്കുറിച്ചു നാട്ടുകാര്‍ക്കറിയില്ല. ചില സിനിമകളില്‍ മുഖം കാണിക്കാന്‍ അവസരം കിട്ടി. പിന്നെ അഭിനയം നീലചിത്രങ്ങളിലായി. 
കുത്തഴിഞ്ഞ ജീവിതം അവനെ കുപ്രസിദ്ധനാക്കി. അവഹേളിതമായത് അവന്റെ കുടുംബം. വീട്ടുകാരെ അറിയിക്കാതെ വിവാഹിതനായി. അത് അധികകാലം നീണ്ടുനിന്നില്ല. വീണ്ടും നാടുവിട്ടു വഴിയോരക്കച്ചവടത്തിലേക്കും ഒപ്പം ലഹരിയുടെ ലോകത്തിലേയ്ക്കും. ഇതിനിടയില്‍ ഗള്‍ഫിലേയ്ക്കു കടന്നു. അവിടെയും ലഹരിവില്‍പ്പനയും ഉപയോഗവും തന്നെ.
ഇതിനിടയില്‍ ലഹരിയുടെ അബോധാവസ്ഥയിലുണ്ടായ കലഹത്തിനിടയില്‍ അറബിപയ്യനെ വെട്ടിക്കൊന്നു നാടുവിട്ടു. കുറച്ചുവര്‍ഷം മറ്റിടങ്ങളില്‍ കഴിഞ്ഞ് വീണ്ടും അങ്ങോട്ടുതന്നെ തിരിച്ചുപോകേണ്ടിവന്നു. 
കാലപ്പഴക്കത്താല്‍ കൊലപാതകക്കാര്യം എല്ലാവരും മറന്നിരിക്കുമെന്നാണു കരുതിയത്. കൗതുകത്തിന് അക്കാര്യം അടുത്ത കടക്കാരനോട് അന്വേഷിച്ചു. അതു കെണിയായി. നിയമത്തിന്റെ പിടിയിലകപ്പെട്ടു. ഇപ്പോള്‍ ജയിലില്‍ ദുരിതവും രോഗങ്ങളും മാത്രം കൂട്ടുകാരായി കഴിയുകയാണ് ആ പ്രഭുകുടുംബാംഗം.

(തുടരും)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago