യു.പി തെരഞ്ഞെടുപ്പ്: സമാജ്വാദി പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കി
ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ സമാജ്വാദിപാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. ലക്നൗവില്‍ വച്ചു നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷനും യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ചടങ്ങില്‍ മോദിക്കെതിരേ ശക്തമായ വിമര്‍ശനമാണ് അഖിലേഷ് ഉന്നയിച്ചത്. അഛാദിന്‍ നല്‍കാമെന്ന് പറഞ്ഞ് അധികാരത്തിലേറി മൂന്ന് വര്‍ഷമായിട്ടും നല്ല ദിനങ്ങള്‍ എവിടെയെന്ന് അഖിലേഷ് ചോദിച്ചു. പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. തങ്ങള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നും അഖിലേഷ് പറഞ്ഞു.
അതേ സമയം ചടങ്ങില്‍ പാര്‍ട്ടി നേതാവും പിതാവുമായ മുലായം സിങ് യാദവും ശിവ്പാല്‍ യാദവും പങ്കെടുത്തില്ല. കോണ്‍ഗ്രസ്-എസ്.പി സഖ്യ ധാരണകള്‍ പുരേഗമിക്കുന്നതിനിടെയാണ് എസ്.പി പ്രകടന പത്രിക പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."