HOME
DETAILS

രജനികാന്ത് രാഷ്ട്രീയം പരാജയപ്പെടും

  
backup
January 01 2018 | 20:01 PM

rajnikhant-politics-failed

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനികാന്ത് കഴിഞ്ഞ ദിവസം കോടമ്പാക്കത്ത് വിളിച്ചുകൂട്ടിയ ആരാധക സംഗമത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രൂപീകരിച്ച് 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പിന്തുണ സമയം വരുമ്പോള്‍ പ്രഖ്യാപിക്കുമെന്നും ജനങ്ങളോടുള്ള കടമ നിറവേറ്റാനാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നും ഇത് കാലത്തിന്റെ ആവശ്യമാണെന്നും തമിഴ്‌നാട് രാഷ്ട്രീയം അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നുമുള്ള നിരവധി പ്രഖ്യാപനങ്ങളും ആരോപണങ്ങളും നടത്തിയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവേശത്തെ ന്യായീകരിക്കുന്നത്. എന്നാല്‍, ഇപ്പോഴും രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ടില്ല. രാഷ്ട്രീയം സാധ്യതകളുടെ കലയാണെങ്കില്‍ ആ സാധ്യതയെ ഇരുപത് വര്‍ഷം മുമ്പ് നഷ്ടപ്പെടുത്തിയ വ്യക്തിയാണ് രജനികാന്ത്.
ആത്മീയ രാഷ്ട്രീയമാണ് ലക്ഷ്യമെന്ന് പറയുന്ന അദ്ദേഹം ബി.ജെ.പിക്കൊപ്പമായിരിക്കും തന്റെ രാഷ്ട്രീയ യാത്ര എന്നുപറയാതെ പറഞ്ഞുവച്ചിരിക്കുകയാണ്. അത്‌കൊണ്ടു തന്നെയാണ് ബി.ജെ.പി അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തതും.
സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് തമിഴീ സൈസൗന്ദര രാജന്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പോകുന്നതാണ് രജനികാന്തിന്റെ രാഷ്ട്രീയമെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. രജനികാന്ത് ആ പ്രസ്താവനയെ നിഷേധിച്ചിട്ടുമില്ല. ദ്രാവിഡ രാഷ്ട്രീയത്തിനൊഴികെ മറ്റൊന്നിനും വേരുറപ്പിക്കാന്‍ കഴിയാത്ത മണ്ണാണ് തമിഴ്‌നാടിന്റേതെന്ന് രജനികാന്തിന് അറിയാതിരിക്കാന്‍ വഴിയില്ല. ദ്രാവിഡ രാഷ്ട്രീയം പലതായി പിളര്‍ന്നിട്ടുണ്ടെങ്കില്‍പ്പോലും തമിഴ് ജനത ദ്രാവിഡ രാഷ്ട്രീയത്തിനൊപ്പമാണ്.
ആര്‍കെ നഗറില്‍ നോട്ടയ്ക്ക് പിന്നിലായിപ്പോയ ബി.ജെ.പിക്ക് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു താങ്ങ് അനിവാര്യമായിരിക്കാം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജനികാന്ത് ബി.ജെ.പിയെ സഹായിക്കുമെന്നും തമിഴി സൈസൗന്ദര രാജന്‍ ഉറപ്പിച്ചു പറയുന്നതും രജനികാന്തിന്റെ ആത്മീയ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം മനസ്സിലാക്കിയതിനാലാകണം. എന്നാല്‍, സുബ്രഹ്മണ്യസ്വാമി പറഞ്ഞതുപോലെ രാഷ്ട്രീയ നിരക്ഷരതയുള്ള ഒരാളാണ് രജനികാന്തെന്ന് മനസ്സിലാക്കാം. അല്ലായിരുന്നുവെങ്കില്‍ 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഒരു കൈ നോക്കേണ്ടതായിരുന്നു. ജയലളിത നടത്തിയ അഴിമതിക്കെതിരേ ഘോരഘോരം പ്രസംഗിച്ച രജനികാന്ത് ഡി.എം.കെക്കാണ് ആ വിജയം സംഭാവന ചെയ്തത്. ജയലളിത അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ല എന്ന രജനികാന്തിന്റെ തെരഞ്ഞെടുപ്പ് പ്രസംഗമാണ് ജയലളിതയെ പരാജയപ്പെടുത്തിയത്. പക്ഷേ, അതിന്റെ ഗുണം കരുണാനിധി കൊണ്ടുപോയി. അതിന്‌ശേഷം കാവേരിയിലൂടെ ജലം ഒരുപാടൊഴുകിപ്പോയി. ഇരുപത് വര്‍ഷം മുമ്പുള്ള തമിഴ്‌നാട് രാഷ്ട്രീയമല്ല ഇപ്പോഴുള്ളത്. പാര്‍ട്ടിയും ചിഹ്നവും ആളുകളും ഇല്ലായിരുന്നിട്ടും ദിനകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടയില്‍ വിജയിച്ചുകയറിയെങ്കില്‍ ഇരുപതിനായിരം കോടിയാണദ്ദേഹം ഇതിനായി ഒഴുക്കിയത്. പണത്തിന്റെ പിന്നാലെയാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് എന്ന പ്രതിഛായയാണ് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടപ്പ് തമിഴ്‌നാടിന് നല്‍കിയിരിക്കുന്നത്. പണം ഒഴുക്കി പണം വാരാനുള്ള അവസരമാക്കി തമിഴ്‌നാട് രാഷ്ട്രീയത്തെ ദിനകരനെപ്പോലുള്ളവര്‍ ഉപയോഗപ്പെടുത്തുമ്പോള്‍ രജനികാന്തിന്റെ ഫാന്‍സുകളെ കൊണ്ട് എന്ത് ചെയ്യാനാകും. മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യം ഇല്ലാത്ത വ്യക്തിയും കൂടിയാണ് രജനികാന്ത്. എം.ജി.ആര്‍ തന്റെ കലാപ്രവര്‍ത്തനത്തിനൊപ്പം സമാന്തരമായി തന്നെ രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയിരുന്നു. അഭിനയ രംഗത്ത് നിലയുറപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം ഡി.എം.കെയുടെ സംസ്ഥാന ട്രഷറര്‍ കൂടിയായിരുന്നു. അതിനാല്‍ തന്നെ അണ്ണാദുരൈയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ അധികാര വടംവലിയില്‍ വലിയ പ്രയാസം കൂടാതെ കരുണാനിധിയെ തോല്‍പിക്കുവാന്‍ എം.ജി.ആറിന് കഴിഞ്ഞു. ഡി.എം.കെയിലെ നെടുഞ്ചഴിയനെ പോലുള്ള ഉയര്‍ന്ന നേതാക്കളെ തനിക്കൊപ്പം നിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
എം.ജി.ആര്‍ കാലത്താണ് ജയലളിത രാഷ്ട്രീയത്തില്‍ വരുന്നത്. അവരെ പ്രചാരണ സെക്രട്ടറിയാക്കിയും ജനറല്‍ സെക്രട്ടറിയാക്കിയും രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ പഠിക്കാന്‍ എം.ജി.ആര്‍ അവസരം നല്‍കി. ആ പ്രവര്‍ത്തന പാരമ്പര്യമാണ് അവരെയും തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിലെത്തിച്ചത്. രജനികാന്തിന് ഈ പറഞ്ഞ രാഷ്ട്രീയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. കൈയിലുള്ളത് കുറേ ഫാന്‍സുകള്‍ മാത്രം. അതുംവച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പയറ്റാനും രജനികാന്തിന് കഴിയുമെന്ന് തോന്നുന്നില്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ശൂന്യതയില്‍ കയറിക്കൂടാമെന്ന മോഹമാണ് രജനികാന്തിന്റെ ഏക മൂലധനം.
കുറേ ആരാധകരുണ്ടെന്ന് കരുതി അതെല്ലാം വോട്ടായി മാറുമെന്നു കരുതാന്‍ വയ്യ. പ്രത്യേകിച്ച് ദിനകരന്‍ കളത്തില്‍ കോടികളുമായി നിലയുറപ്പിക്കുമ്പോള്‍.
മാത്രമല്ല, തന്റെ പാര്‍ട്ടിയുടെ നയമെന്താണെന്നും പരിപാടി എന്താണെന്നും കഴിഞ്ഞ ദിവസവും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സിനിമയിലെ അമാനുഷിക പ്രയോഗം രാഷ്ട്രീയത്തില്‍ നടത്താനാവില്ലല്ലോ. വലിയ കോളിളക്കത്തോടെ വന്ന വിജയകാന്തും ആന്ധ്രയുടെ സൂപ്പര്‍സ്റ്റാറായിരുന്ന ചിരഞ്ജീവിയും ഇന്ന് തിരശ്ശീലയ്ക്ക് പിന്നില്‍ ആരാലും ഓര്‍മിക്കപ്പെടാതെയുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് രജനികാന്ത് പറയുന്നത്. അന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago